'അഴിമതിക്ക് എതിരെ ജനങ്ങളെ കൂടെക്കൂട്ടി കുരിശുയുദ്ധം'; അറിയിക്കാന്‍ നമ്പറും വെബ്‌സൈറ്റും, വില്ലേജ് ഓഫീസില്‍ മന്ത്രിയുടെ മിന്നില്‍ പരിശോധന

പാലക്കയം കൈക്കൂലി കേസില്‍ കുറ്റക്കാരനെ സസ്‌പെന്‍ഡ് ചെയ്തതില്‍ ഒതുങ്ങില്ലെന്ന് റെവന്യൂ മന്ത്രി കെ രാജന്‍
റവന്യൂമന്ത്രി കെ രാജന്‍ , ഫയല്‍ ചിത്രം
റവന്യൂമന്ത്രി കെ രാജന്‍ , ഫയല്‍ ചിത്രം

തൃശൂര്‍: പാലക്കയം കൈക്കൂലി കേസില്‍ നടപടി കുറ്റക്കാരനെ സസ്‌പെന്‍ഡ് ചെയ്തതില്‍ ഒതുങ്ങില്ലെന്ന് റെവന്യൂ മന്ത്രി കെ രാജന്‍. വിഷയത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നന്വേഷിക്കുന്നകയാണ്. അഴിമതി അന്വേഷണം സമയ ബന്ധിതമാക്കാന്‍ വേണ്ടിവന്നാല്‍ നിയമനിര്‍മ്മാണം നടത്തുമെന്നും കെ രാജന്‍ പറഞ്ഞു. തൃശൂരിലെ മുണ്ടൂര്‍ അഞ്ഞൂര്‍ വില്ലേജ് ഓഫീസില്‍ മിന്നല്‍ പരിശോധനക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

പാലക്കയം കൈക്കൂലി കേസില്‍ തുടര്‍പരിശോധന ഉണ്ടായി. കുറ്റക്കാരനെ സസ്പന്‍ഡ് ചെയ്തു. 156 വില്ലേജുകളില്‍ പരിശോധന നടത്തി.14 ജില്ലാ കലക്ടര്‍മാരും വില്ലേജ് ഓഫീസുകളില്‍ പരിശോധനയില്‍ പങ്കാളികളായി. ജനങ്ങളെ കൂട്ടി അഴിമതിക്കെതിരായ കുരിശുയുദ്ധമാണ് ലക്ഷ്യം. 

5ന് മുഴുവന്‍ സര്‍വീസ് സംഘടനകളുടെയും യോഗം വിളിക്കും. അഴിമതി അന്വേഷണം സമയബന്ധിതമാക്കാന്‍ വേണ്ടിവന്നാല്‍ നിയമനിര്‍മ്മാണം നടത്തും. അഴിമതി അറിയിക്കാന്‍ ജൂണ്‍ പകുതിയോടെ പോര്‍ട്ടലും ടോള്‍ ഫ്രീനമ്പറും നല്‍കും. റവന്യൂ വകുപ്പിനെ വട്ടമിട്ട് പറക്കാന്‍ ഏജന്റുമാരെ ഇനി അനുവദിക്കില്ല. പങ്കാളികളാകുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി ആലോചിക്കുമെന്നും കെ രാജന്‍ വ്യക്തമാക്കി. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com