മുഹമ്മദ് മുസ്തഫ, പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ/ ടിവി ദൃശ്യം
മുഹമ്മദ് മുസ്തഫ, പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ/ ടിവി ദൃശ്യം

2800 ജലാറ്റീന്‍ സ്റ്റിക്കുകള്‍, 6000 ഡിറ്റണേറ്ററുകള്‍; കാസര്‍കോട് കാറില്‍ നിന്നും വന്‍തോതില്‍ സ്‌ഫോടകവസ്തുക്കള്‍ പിടികൂടി

മുളിയാര്‍  കെട്ടുംകല്ല്  സ്വദേശി മുഹമ്മദ് മുസ്തഫയെ കസ്റ്റഡിയിലെടുത്തു

കാസര്‍കോട്: കാസര്‍കോട് വാഹനപരിശോധനയ്ക്കിടെ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. കാറില്‍ കൊണ്ടു പോവുകയായിരുന്ന സ്ഫോടക വസ്തുക്കളാണ് എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്തത്. മുളിയാര്‍  കെട്ടുംകല്ല്  സ്വദേശി മുഹമ്മദ് മുസ്തഫയെ കസ്റ്റഡിയിലെടുത്തു. 

13 ബോക്‌സുകളിലായി 2800 എണ്ണം ജലാറ്റീന്‍ സ്റ്റിക്കുകളാണ് പിടികൂടിയത്. 6000 ഡിറ്റണേറ്ററുകളും 500 സ്‌പെഷ്യല്‍ ഓര്‍ഡിനറി ഡിറ്റണേറ്ററുകളും പിടിച്ചെടുത്തിട്ടുണ്ട്. 300 എയര്‍ കാപ്, 4 സീറോ ക്യാപ്, 7 നമ്പര്‍ ക്യാപ്  എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. 

ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലും ജലാറ്റിന്‍ സ്റ്റിക്കുകളും അനുബന്ധ സാധനങ്ങളും കണ്ടെത്തി. കസ്റ്റഡിയില്‍ എടുക്കുന്നതിന് മുമ്പ് പ്രതി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇയാളെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com