തദ്ദേശ ഉപതെരഞ്ഞെടുപ്പ് : വോട്ടെണ്ണൽ ഇന്ന്

രണ്ട് കോർപ്പറേഷൻ, രണ്ട്‌ മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത്‌ വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ 9 ജില്ലകളിലെ 19 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ പത്തിനാണ്‌ വോട്ടെണ്ണൽ. രണ്ട് കോർപ്പറേഷൻ, രണ്ട്‌ മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത്‌ വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 

ആകെ 60 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ഇതിൽ 29 പേർ സ്ത്രീകളാണ്. കോട്ടയം നഗരസഭയിൽ പുത്തൻതോട് ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് ഫലം എൽഡിഎഫ്- യുഡിഎഫ് മുന്നണികൾക്ക് നിർണായകമാണ്.   

നഗരസഭയിൽ  എൽ ഡി എഫിനും യു ഡി എഫിനും 22 അംഗങ്ങൾ വീതമാണ്.  കോൺഗ്രസ് കൗൺസിലർ ജിഷ ബെന്നിയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്‌ വേണ്ടി വന്നത്. ഉപതെരഞ്ഞെടുപ്പിൽ തോറ്റാൽ  യു ഡി എഫിന് ഭരണം നഷ്ടമാകും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com