പാലക്കാട്ട് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; രണ്ടു യുവാക്കള്‍ മരിച്ചു

ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു
അനീഷ്
അനീഷ്

പാലക്കാട്: ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. കൊഴിഞ്ഞാമ്പാറ ഗാന്ധിനഗര്‍ മുരുകേശന്റെ മകന്‍ അനീഷ് (24), കൊഴിഞ്ഞാമ്പാറ പാറക്കളം കുമാരന്റെ മകന്‍ സന്തോഷ് (21) എന്നിവരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട ബൈക്കില്‍ മൂന്നു പേരുണ്ടായിരുന്നു. 

ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിയോടെ വെള്ളാരംകല്‍മേട് - മുട്ടിമാമ്പള്ളം റോഡിലാണ് അപകടം. യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് ഇളനീര്‍ കയറ്റാന്‍ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കില്‍ ഉണ്ടായിരുന്ന കൊഴിഞ്ഞാമ്പാറ വേലുമണിയുടെ മകന്‍ രാമദാസിനെ (24) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

രാമദാസിന് തലയ്ക്കാണു പരിക്ക്. ഇദ്ദേഹത്തെ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com