ഡോക്ടർമാർക്കൊപ്പം ക്രിക്കറ്റ് കളിച്ച് സനത് ജയസൂര്യ, പന്ത് എറിഞ്ഞ് കുഞ്ഞ് ജോവിറ്റോ 

നാല് വയസുകാരൻ എറിഞ്ഞ ബോൾ വീശിയടിച്ചു സനത് ജയസൂര്യ റാബോട്ടിക് സർജറി സെന്റർ ഉദ്ഘാടനം ചെയ്തു
സനത് ജയസൂര്യ റോബോട്ടിക് സർജറി സെന്റർ ഉദ്ഘാടനം നിർവഹിച്ചു/ ടെലിവിഷൻ സ്ക്രീൻഷോട്ട്
സനത് ജയസൂര്യ റോബോട്ടിക് സർജറി സെന്റർ ഉദ്ഘാടനം നിർവഹിച്ചു/ ടെലിവിഷൻ സ്ക്രീൻഷോട്ട്

കൊച്ചി: ആലുവ രാജഗിരി ആശുപത്രിയിൽ റോബോട്ടിക് സർജറി സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ. ആലുവ രാജഗിരി ആശുപത്രിയിൽ സജ്ജീകരിച്ച മിനി ഗൗണ്ടിൽ കീഴുമാട് സ്വദേശിയായ നാല് വയസുകാരൻ ജോവിറ്റോ എറിഞ്ഞ ബോൾ വീശിയടിച്ചുകൊണ്ടായിരുന്നു സനത് ജയസൂര്യ റാബോട്ടിക് സർജറി സെന്റർ ഉദ്ഘാടനം ചെയ്തത്.

രാജ​ഗിരി ആശുപത്രിയിൽ പീഡിയാട്രിക് വിഭാഗത്തിൽ ആദ്യമായി റോബോട്ടിക് സർജറിക്ക് വിധേയനായ കുട്ടിയാണ് ജോവിറ്റോ. കൗതുകം ഉണർത്തിയ ക്രിക്കറ്റ് മത്സരത്തിൽ ഫീൽഡർമാരായത് രാജഗിരിയിലെ റോബോർട്ടിക് സർജന്മാർ തന്നെയായിരുന്നു. രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഫാ. ജോൺസൺ വാഴപ്പള്ളി. രാജഗിരി മെഡിക്കൽ ഡയറക്ടർ ഡോ. ജിജി കുരുട്ടുകുളം. മെഡിക്കൻ സൂപ്രണ്ട് ഡോ. സണ്ണി പി ഓരത്തിൽ, മറ്റ് ഡോക്ടർമാരും ചടങ്ങിൽ പങ്കെടുത്തു.

ഡാവിഞ്ചി എക്‌സ് ഐ സീരീസ് റോബോട്ടിക് സാങ്കേതിക വിദ്യയാണ് രാജഗിരി റോബോട്ടിക് സെന്ററിന്റെ സവിശേഷത. റോബോട്ടിക് സാങ്കേതിക വിദ്യയിൽ പ്രക്യേത പരിശീലനവും പരിചയസമ്പത്തുമുള്ള വിദഗ്ധരായ ഡോക്ടർമാരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വതം നൽകുന്നത്. ന്യൂറോളജി, ഗാസ്‌ട്രോളജി, പീഡിയാട്രിക് സർജറി, ഓങ്കോളജി, ഗൗനക്കോളജി, ജനറൽ സർജറി വിഭാഗങ്ങളിലെ ശസ്ത്രക്രിയകളാണ് റോബോട്ടിക് സാങ്കേതിക വിദ്യായുടെ സഹായത്തോടെ നടപ്പാക്കുന്നത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com