'വീണക്കെതിരായ ആരോപണങ്ങള്‍ പാര്‍ട്ടിയെ ബാധിക്കില്ല, മാനനഷ്ടക്കേസ് കൊടുക്കാനാണെങ്കില്‍ പിണറായി വിജയന്‍ എത്ര കേസ് കൊടുക്കണം?'

അങ്ങനെയാണെങ്കില്‍ പിണറായി വിജയന്‍ ഇപ്പോള്‍ എത്ര മാനനഷ്ടക്കേസ് കൊടുക്കണം എന്ന മറുചോദ്യമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്.  
മന്ത്രി പി എ മുഹമ്മദ് റിയാസ്/ ഫോട്ടോ: ടി പി സൂരജ്
മന്ത്രി പി എ മുഹമ്മദ് റിയാസ്/ ഫോട്ടോ: ടി പി സൂരജ്

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഒന്നും ഒരു രീതിയിലും പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കഥകള്‍ കുറെ കേട്ടു. ഇനി എന്തൊക്കെ കേള്‍ക്കും. വീഡിയോ ഗെയിം കളിക്കുന്നതുപോലെയാണ് ഇപ്പോള്‍ നില്‍ക്കുന്നത്. എന്തും വരാം. ചിലപ്പോ പീരങ്കിയാവും. ഏത് തരം അടിയാണ് വരുന്നതെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. ഒക്കെ പ്രതീക്ഷിച്ചാണ് ഇപ്പോള്‍ നില്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സിലാണ് ഭാര്യയും പിണറായി വിജയന്റെ മകളുമായ വീണക്കെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴുള്ള  മന്ത്രിയുടെ മറുപടി.  

വീണ നിലവിലെ ആരോപണങ്ങളില്‍ ഒരു രീതിയിലും ഉള്‍പ്പെടുന്നില്ലെങ്കില്‍ ഒരു മാനനഷ്ടക്കേസെങ്കിലും ഫയല്‍ ചെയ്യാമായിരുന്നില്ലേ എന്ന ചോദ്യം ചോദിച്ചപ്പോള്‍ അങ്ങനെയാണെങ്കില്‍ പിണറായി വിജയന്‍ ഇപ്പോള്‍ എത്ര മാനനഷ്ടക്കേസ് കൊടുക്കണം എന്ന മറുചോദ്യമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്.  ജനങ്ങള്‍ തെളിയിച്ചതാണ് ഇതൊന്നും ശരിയല്ലെന്നുള്ളത്. 

കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ സഖാവ് പിണറായി വിജയന്‍ ഏറ്റവും അധികം ആക്രമിക്കപ്പെടുന്ന ആളാണ്. പിണറായി വിജയനെ അറ്റാക്ക് ചെയ്താല്‍ അതിലൂടെ പാര്‍ട്ടിയെ ആക്രമിക്കാം എന്നതാണ് ഇതിന്റെ കാരണം. ഒരാള്‍ മോശമാണ് എന്ന് പറയുന്നതെന്തിനാണെന്ന് വെച്ചാല്‍ അയാളൊരു തടസമാണ് എന്നാണര്‍ഥം. ഈ പാര്‍ട്ടി തളരാതിരിക്കുന്നതിന്റെ തടസമാണ് അയാള്‍. അതുകൊണ്ട് അയാളെ വളഞ്ഞിട്ടടിക്കുക, അടിയോടടി. കുടുംബ പരമായും വ്യക്തിപരമായിട്ടും എല്ലാം ആക്രമിക്കുക. അതിന്റെ ഭാഗമായിട്ടുള്ള എല്ലാ തന്ത്രങ്ങളും പയറ്റും. നല്ല രാഷ്ട്രീയ ധാരണയുള്ളവര്‍ ഇതൊക്കെ മനസിലാക്കും. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കരുത്താണ് പിണറായി വിജയനെന്നും മന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com