കാലടി മറ്റൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ സീലിങ് അടര്‍ന്നുവീണു

കാലടി മറ്റൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ സീലിങ്ങ് അടര്‍ന്നുവീണു
സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ സീലിങ് അടര്‍ന്നുവീണ നിലയില്‍, ടിവി ദൃശ്യം
സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ സീലിങ് അടര്‍ന്നുവീണ നിലയില്‍, ടിവി ദൃശ്യം

കൊച്ചി: കാലടി മറ്റൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ സീലിങ്ങ് അടര്‍ന്നുവീണു. ഡോക്ടറെ കാണാനായി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ എത്തുന്ന രോഗികള്‍ കാത്തിരിക്കുന്ന സ്ഥലത്തെ സീലിങ് ആണ് അടര്‍ന്നുവീണത്. ആര്‍ക്കും പരിക്കില്ല.

ഇന്ന് ഉച്ചയോടെയാണ് സംഭവം. ഡോക്ടറെ കാണാന്‍ എത്തുന്ന രോഗികള്‍ കാത്തിരിക്കുന്ന സ്ഥലത്തിന്റെ മുകളിലുള്ള പ്ലാസ്റ്റിക് സീലിങ്ങ് ആണ് പൂര്‍ണമായി അടര്‍ന്നുവീണത്. രോഗികളുടെ മുകളിലേക്കാണ് ഇത് വീണതെങ്കിലും ആര്‍ക്കും കാര്യമായ പരിക്കുകളില്ല.

അടര്‍ന്നുവീണ പ്ലാസ്റ്റിക് ഷീറ്റുകള്‍ മാറ്റിവെച്ചു. അറ്റകുറ്റപ്പണിക്ക് ശേഷം മാത്രമേ ഇവ പുനഃസ്ഥാപിക്കുകയുളളൂ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com