പലസ്‌തീൻ ഐക്യദാർഢ്യ റാലി: ആര്യാടൻ ഷൗക്കത്തിനെതിരെ നടപടിയുണ്ടാകുമോ?; കോൺ​ഗ്രസ് അച്ചടക്ക സമിതി ഇന്ന് 

പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയത്‌ അച്ചടക്കലംഘനമല്ല എന്ന നിലപാട്‌ ഷൗക്കത്ത്‌ വിശദീകരിക്കും
ആര്യാടൻ ഷൗക്കത്ത് റാലിയിൽ/ ഫയൽ
ആര്യാടൻ ഷൗക്കത്ത് റാലിയിൽ/ ഫയൽ

തിരുവനന്തപുരം: കോൺ​ഗ്രസ് അച്ചടക്ക സമിതി ഇന്ന് ചേരും. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ അധ്യക്ഷനായ സമിതി വൈകിട്ട്‌ അഞ്ചിന്‌ കെപിസിസി ഓഫീസിലാണ് യോ​ഗം ചേരുന്നത്. കെപിസിസിയുടെ വിലക്ക്‌ ലംഘിച്ച്‌ മലപ്പുറത്ത്‌ പലസ്‌തീൻ ഐക്യദാർഢ്യ റാലി നടത്തിയതിൽ ആര്യാടൻ ഷൗക്കത്തിനോട്‌ ഇന്ന് അച്ചടക്കസമിതിക്ക്‌ മുന്നിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. 

ഇതിന്റെ അടിസ്ഥാനത്തിൽ ആര്യാടൻ ഷൗക്കത്ത്‌ ഇന്ന് അച്ചടക്കസമിതിക്കുമുമ്പാകെ ഹാജരാകും. പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയത്‌ അച്ചടക്കലംഘനമല്ല എന്ന നിലപാട്‌ ഷൗക്കത്ത്‌ വിശദീകരിക്കും. നവംബർ മൂന്നിന്‌ പലസ്‌തീൻ ഐക്യദാർഢ്യ റാലി നടത്താൻ ആര്യാടൻ ഫൗണ്ടേഷൻ തീരുമാനിച്ചത്‌  ഒക്ടോബർ 21നാണ്‌. 

രണ്ടുദിവസം കഴിഞ്ഞാണ്‌ ഡിസിസി ഒക്‌ടോബർ 30ന്‌ പരിപാടി നടത്തുന്നുവെന്ന അറിയിപ്പ് വന്നത്. ഇത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും  ഷൗക്കത്ത് വ്യക്തമാക്കും. ഡിസിസിയുടെ പരാതിയിൽ റാലി വിലക്കിയുള്ള കെപിസിസി നിർദേശം റാലി നടക്കുന്ന മൂന്നിന്‌ രാവിലെയാണ്‌ ഇത്‌ ലഭിച്ചതെന്നും ഷൗക്കത്ത് വിശദീകരിക്കും. 

ഷൗക്കത്തിന്റേത്‌ അച്ചടക്കലംഘനമാണെന്ന്‌ വിലയിരുത്തിയ കെപിസിസി, തീരുമാനമുണ്ടാകുംവരെ പാർടി പരിപാടിയിൽനിന്ന്‌ വിട്ടുനിൽക്കാൻ നിർദേശിക്കുകയായിരുന്നു. ആര്യാടൻ ഫൗണ്ടേഷൻ റാലി സംഘടിപ്പിച്ചതിൽ അച്ചടക്കസമിതിയോട്‌ ഒരാഴ്‌ചയ്‌ക്കകം റിപ്പോർട്ട്‌ നൽകാനാണ്‌ കെപിസിസി ആവശ്യപ്പെട്ടത്‌.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com