മണ്ണാര്‍ക്കാട് ക്ലാസ് മുറിയില്‍ തെരുവുനായ ആക്രമണം; വിദ്യാര്‍ഥിനി ആശുപത്രിയില്‍ 

മണ്ണാര്‍ക്കാട് സ്‌കൂളിലെ ക്ലാസ് മുറിയില്‍ തെരുവുനായ ആക്രമണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: മണ്ണാര്‍ക്കാട് സ്‌കൂളിലെ ക്ലാസ് മുറിയില്‍ തെരുവുനായ ആക്രമണം. ആറാം ക്ലാസ് വിദ്യാര്‍ഥിനിക്ക് കടിയേറ്റു. ആറാം ക്ലാസ് വിദ്യാര്‍ഥിനി മെഹ്‌റയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോട്ടോപാടത്തുള്ള കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ക്ലാസ് നടക്കുമ്പോള്‍ ക്ലാസ് മുറിയില്‍ കയറിയ തെരുവുനായ കുട്ടിയെ കടിക്കുകയായിരുന്നു.

ആറാം ക്ലാസ് വിദ്യാര്‍ഥിനി മെഹ്‌റയ്ക്കാണ് കടിയേറ്റത്. കുട്ടിയെ ഉടന്‍ തന്നെ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com