മലയാളം മുതൽ ആഫ്രിക്കൻ പ്രാദേശിക ഭാഷകൾ വരെ; 67 ആളുകളുടെ ആശംസ; കേരളത്തിനു ​ഗിന്നസ് റെക്കോർഡ്

ഇത്രയും പേർ ഇത്രയും ഭാഷകളിൽ ആശംസകൾ നേരുന്ന റിലേ വീഡിയോ ചരിത്രത്തിൽ ആദ്യമാണെന്നു ​ഗിന്നസ് അധികൃതർ വ്യക്തമാക്കി
വീഡിയോ സ്ക്രീൻ ഷോട്ട്
വീഡിയോ സ്ക്രീൻ ഷോട്ട്

തിരുവനന്തപുരം: ​ഗിന്നസ് ലോക റെക്കോർഡുമായി കേരളം. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കേരളീയം 2023 ഭാ​ഗമായാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ കേരളവും ഇടം പിടിച്ചത്. 67ാം കേരളപ്പിറവി ആഘോഷ വേളയിൽ 67 പേർ 67 വ്യത്യസ്ത ഭാഷകളിൽ  ഓൺലൈൻ വീഡിയോ മുഖേന ആശംസകൾ നേർന്നിരുന്നു. കേരളപ്പിറവി, കേരളീയം എന്നിവയ്ക്കായിരുന്നു ആശംസ. 

ഇത്രയും പേർ ഇത്രയും ഭാഷകളിൽ ആശംസകൾ നേരുന്ന റിലേ വീഡിയോ ചരിത്രത്തിൽ ആദ്യമാണെന്നു ​ഗിന്നസ് അധികൃതർ വ്യക്തമാക്കി. റെക്കോർഡ് നേട്ടത്തിന്റെ സർട്ടിഫിക്കറ്റ് കേരളീയം സമാപന ചടങ്ങിൽ ചീഫ് സെക്രട്ടറില വി വേണു മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. 

മുഖ്യമന്ത്രിയുടെ ആശംസയോടെയാണ് ഓൺലൈൻ വീഡിയോ റിലേ ആരംഭിക്കുന്നത്. തുടർന്നു വിവിധ സംസ്ഥാനങ്ങളിലെ കേരള കേഡർ സിവിൽ സർവീസ് ഉദ്യോ​ഗസ്ഥർ അവരുടെ ഭാഷയിൽ ആശംകൾ നേരുന്നു. ഇന്ത്യൻ പ്രാദേശിക ഭാഷകൾക്ക് പുറമെ ജാപ്പനീസ്, മലായ്, സ്പാനിഷ്, റഷ്യൻ, ആഫ്രിക്കൻ പ്രാദേശിക ഭാഷകളിൽ വരെ ആശംസകളുമുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com