സില്‍വര്‍ ലൈന്‍ വീണ്ടും; കെ റെയിലുമായി ചര്‍ച്ച നടത്തണം; ദക്ഷിണ റെയില്‍വേയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദേശം 

അടിയന്തര പ്രധാന്യമുള്ള വിഷയമാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കെ റെയിലില്‍ തുടര്‍ ചര്‍ച്ചയ്ക്ക് നിര്‍ദേശിച്ച് റെയില്‍വേ ബോര്‍ഡ്. ഭൂമിയുടെ വിനിയോഗം അടക്കം എല്ലാകാര്യങ്ങളും കെ റെയിലുമായി ആശയവിനിമയം നടത്താനാണ് റെയില്‍വേ ബോര്‍ഡ് ദക്ഷിണ റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുള്ളത്. അടിയന്തര പ്രധാന്യമുള്ള വിഷയമാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

വിഷയം അടിയന്തര പ്രധാന്യത്തോടെ പരിഗണിക്കണമെന്നും റെയില്‍വേ മാനേജറോട് നിര്‍ദേശിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ക്ക് ശേഷം എത്രയും വേഗം വിവരങ്ങള്‍ റെയില്‍വേ ബോര്‍ഡിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് റെയില്‍വേ ഭൂമിയില്‍ കെ റെയിലും ദക്ഷിണ റെയില്‍വേയും സംയുക്തമായി നേരത്തെ സര്‍വേ നടത്തിയിരുന്നു.  

സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് കെ റെയില്‍ തയ്യാറാക്കിയ രൂപരേഖയില്‍ റെയില്‍വേ ബോര്‍ഡ് ലഭ്യമാക്കേണ്ട ഭൂമിയെക്കുറിച്ചും, സ്‌റ്റേഷന്‍ സംബന്ധിച്ചുമെല്ലാം ആശയക്കുഴപ്പം നിലനിന്നിരുന്നു. അതുമായി ബന്ധപ്പെട്ടാണ് ആശയവിനിമയം ഉണ്ടായിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ റെയില്‍ ഏതാണ്ട് മരവിച്ച അവസ്ഥയിലായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com