​ഹരിത പടക്കങ്ങൾ മാത്രം; ദീപാവലിക്ക് രണ്ട് മണിക്കൂർ പൊട്ടിക്കാം 

ക്രിസ്മസ്, ന്യൂയർ ആഘോഷങ്ങളിലും പടക്കം പൊട്ടിക്കുന്നതിനു സമയ നിയന്ത്രണമുണ്ട്
ചിത്രം ഫയല്‍
ചിത്രം ഫയല്‍

തിരുവനന്തപുരം: ദീപാവലി ആഘോഷങ്ങളുടെ ഭാ​ഗമായുള്ള പടക്കം പൊട്ടിക്കുന്നതിനു രണ്ട് മണിക്കൂർ സമയം. രാത്രി എട്ട് മുതൽ പത്ത് വരെ മാത്രമേ പടക്കം പൊട്ടിക്കാൻ പാടുള്ളു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. 

ക്രിസ്മസ്, ന്യൂയർ ആഘോഷങ്ങളിലും പടക്കം പൊട്ടിക്കുന്നതിനു സമയ നിയന്ത്രണമുണ്ട്. രാത്രി 11.55 മുതൽ 12.30 വരെയുള്ള സമയത്തു മാത്രമേ ഈ ദിവസങ്ങളിൽ പടക്കം പൊട്ടിക്കാവു. 

ആഘോഷങ്ങൾക്ക് ഹ​രിത പടക്കങ്ങൾ മാത്രമേ വിൽക്കാവു എന്നു ഉത്തരവിലുണ്ട്. നിർദ്ദേശങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്നു പരിശോധിക്കാൻ ജില്ലാ മജിസ്ട്രേറ്റുകൾക്കും ജില്ലാ പൊലീസ് മേധാവികൾക്കുമാണ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com