കാറിലെ എസി ഫലപ്രദമായി ഉപയോഗിക്കാം, സ്വിച്ചുകള്‍ക്കും ഉണ്ട് റോള്‍; വിശദീകരണവുമായി മോട്ടോര്‍ വാഹനവകുപ്പ്- വീഡിയോ

ഇന്ന് എസി ഇടാതെ കാര്‍ ഓടിക്കുന്നവര്‍ ചുരുക്കമായിരിക്കും
കാറിലെ എസി,സ്ക്രീൻഷോട്ട്
കാറിലെ എസി,സ്ക്രീൻഷോട്ട്

തിരുവനന്തപുരം: ഇന്ന് എസി ഇടാതെ കാര്‍ ഓടിക്കുന്നവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ ഇത് ഫലപ്രദമായി ഉപയോഗിക്കുന്നവര്‍ കുറവാണ്. കാറില്‍ കയറി ഉടന്‍ തന്നെ എസി ഓണാക്കി കഴിഞ്ഞാല്‍ ജോലി കഴിഞ്ഞ് എന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍ AC യുടെയും അനുബന്ധ സ്വിച്ചുകളുടെയും ആരോഗ്യകരമായ ഉപയോഗം പരിചയപ്പെടുത്തി വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്.

എസി പ്രൊവിഷന് താഴെ നല്‍കിയിരിക്കുന്ന റീ സര്‍ക്കുലേഷന്‍ സ്വിച്ചും പുറത്തേ വായു അകത്തേയ്ക്ക് വലിച്ചെടുക്കുന്നതിന് ഉപയോഗിക്കുന്ന സ്വിച്ചും ഫലപ്രദമായി ഉപയോഗിച്ചാല്‍ നല്ലരീതിയില്‍ വാഹനം ഓടിക്കാന്‍ കഴിയുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് വിശദീകരിക്കുന്നത്. വാഹനത്തിനുള്ളിലെ വായു സര്‍ക്കുലേറ്റ് ചെയ്ത് കൊണ്ടേയിരിക്കുന്നതിനാണ് റീ സര്‍ക്കുലേഷന്‍ സ്വിച്ച്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com