'കണ്ടല ബാങ്ക് തട്ടിപ്പ് ഊതി വീർപ്പിച്ചത് എൽഡിഎഫിലെ ഉന്നത നേതാവ്'- ആരോപണവുമായി ഭാസുരാം​ഗൻ

ആദ്യം 48 കോടിയുടെ തട്ടിപ്പെന്നാണ് പറഞ്ഞത്. എന്നാൽ എൽഎഡിഎഫിലെ ഒരു ഉന്നത നേതാവാണ് അതു പോരെന്നു പറഞ്ഞു ഉയർത്തി ഉയർത്തി തുക 101 കോടിയിൽ എത്തിച്ചത്
ടെലിവിഷൻ സ്ക്രീൻഷോട്ട്
ടെലിവിഷൻ സ്ക്രീൻഷോട്ട്

കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് വഷളാക്കിയത് എൽഡിഎഫിലെ ഒരു ഉന്നത നേതാവു തന്നെയെന്നു ആരോപിച്ച് എൻ ഭാസുരാം​ഗൻ. 101 കോടിയുടെ മൂല്യ ശോഷണമുണ്ടെന്ന റിപ്പോർട്ടിനു പിന്നിൽ ഈ എൽഡിഎഫ് നേതാവാണെന്നും ഭാസുരാം​ഗൻ ആരോപിച്ചു. നേതാവിന്റെ പേര് സഹിതം പാർട്ടിയിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോടു പ്രതികരിക്കവെയാണ് ഭാസുരാം​ഗന്റെ ​ഗുരുതര ആരോപണം.

ആദ്യം 48 കോടിയുടെ തട്ടിപ്പെന്നാണ് പറഞ്ഞത്. എന്നാൽ എൽഎഡിഎഫിലെ ഒരു ഉന്നത നേതാവാണ് അതു പോരെന്നു പറഞ്ഞു ഉയർത്തി ഉയർത്തി തുക 101 കോടിയിൽ എത്തിച്ചത്. എൽഡിഎഫിലെ ആ നേതാവാണ് കുഴപ്പങ്ങൾ ഒക്കെ ഈ നിലയിൽ എത്തിച്ചത്. താൻ എൽഡിഎഫിനൊപ്പം നിൽക്കുന്നതിനാൽ കൂടുതൽ പറയാൻ പരിമിതിയുണ്ടെന്നും ഭാസുരാം​ഗൻ ആരോപിച്ചു. 

സഹകരണ മേഖലയിൽ നിലവിൽ വിശ്വാസം നഷ്ടപ്പെട്ട അവസ്ഥയാണ്. ജനങ്ങൾ കൂട്ടത്തോടെ പണം പിൻവലിക്കാൻ വരുന്നു. അങ്ങനെ വരുമ്പോൾ കൊടുക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

തനിക്കെതിരെ പാർട്ടി എടുത്ത നടപടി നൂറു ശതമനാവും അം​ഗീകരിക്കുന്നു. താൻ സിപിഐക്കാരനായി തന്നെ തുടരും. താൻ ഇന്നലെ എങ്ങനെയായിരുന്നോ അതുപോലെ തന്നെ പ്രവർത്തിച്ചു മുന്നോട്ടു പോകും. 

വിഷയത്തിൽ ഇഡി അന്വേഷണം നടക്കുകയാണെന്നും അതു നടക്കട്ടേയെന്നും അദ്ദേഹം പ്രതികരിച്ചു. അന്വേഷണത്തോടു സഹകരിക്കും. തനിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ വന്നപ്പോൾ ഇഡി ഉദ്യോ​ഗസ്ഥരാണ് സഹായിച്ചതെന്നും അവരാണ് ആശുപത്രിയിൽ എത്തിച്ചതെന്നും ഭാസുരാം​ഗൻ പ്രതികരിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com