'9 ന്റെ കേസ് അല്ലേ ?', ഗവ. പ്ലീഡറും മുതിര്‍ന്ന അഭിഭാഷകരും ആക്ഷേപിച്ചു; നിയമമന്ത്രിക്കും ഹൈക്കോടതിയിലും ട്രാന്‍സ് അഭിഭാഷക പരാതി നല്‍കി

നിയമമന്ത്രി പി രാജീവിനും കേരള ഹൈക്കോടതിയിലെ ജുഡീഷ്യല്‍ രജിസ്ട്രാര്‍ക്കും പരാതി നല്‍കി.
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

കൊച്ചി: ഗവണ്‍മെന്റ് പ്ലീഡര്‍ അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി  കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വനിതാ അഭിഭാഷക പത്മ ലക്ഷ്മി നിയമമന്ത്രി പി രാജീവിനും കേരള ഹൈക്കോടതിയിലെ ജുഡീഷ്യല്‍ രജിസ്ട്രാര്‍ക്കും പരാതി നല്‍കി. ഗവണ്‍മെന്റ് പ്ലീഡറില്‍ നിന്നും മുതിര്‍ന്ന അഭിഭാഷകരില്‍ നിന്നും മോശമായ അനുഭവങ്ങള്‍ ഉണ്ടായെന്ന് പരാതിയില്‍ പറയുന്നു. 

കേസ് വിളിക്കുമോ എന്ന് ചോദിച്ചപ്പോഴാണ് ഇത്തരത്തില്‍ മറുപടി പറഞ്ഞതെന്നും ഹൃദയവദനയോടെയാണ് കോടതിയില്‍ നിന്നും ഇറങ്ങിയതെന്നും ലക്ഷ്മിയുടെ പരാതിയില്‍ പറയുന്നുണ്ട്. തനിക്ക് സമാധാനമായി ജീവിക്കാനും കേസുകള്‍ കൈകാര്യം ചെയ്യാനും പാവപ്പെട്ടവര്‍ക്ക് നീതി ലഭിക്കാനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. നിങ്ങള്‍ ചെലക്കുന്നത് എല്‍ഡിഎഫിന്റെ പിന്തുണയോടെയല്ലേ എന്നും അവര്‍ തന്നോട് ചോദിച്ചതായും ഇവര്‍ പരാതിയിലും ഫെയ്‌സ്ബുക്കിലും വ്യക്തമാക്കുന്നുണ്ട്. 

ഗവണ്‍മെന്റ് പ്ലീഡര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന അഭിഭാഷകര്‍ വാക്കാല്‍ അധിക്ഷേപിക്കുകയും വിവേചനപരമായി പെരുമാറുന്നുവെന്നും ചൂണ്ടിക്കാട്ടി നിയമ സമൂഹത്തിനുള്ളില്‍ താന്‍ ട്രാന്‍സ്‌ഫോബിക് അപവാദങ്ങളും ലിംഗാധിഷ്ഠിത ഒറ്റപ്പെടലുകളും നേരിടുന്നുണ്ടെന്ന് ലക്ഷ്മി പരാതിയില്‍ പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകരില്‍ നിന്നുള്ള വാക്കാലുള്ള അധിക്ഷേപങ്ങളും പരാതിയില്‍ എടുത്തു പറയുന്നുണ്ട്. കരിയറിന്റെ തുടക്കത്തില്‍ തങ്ങളെപ്പോലുള്ളവര്‍ കോടതിക്കുള്ളില്‍ യൂണിഫോമില്‍ നില്‍ക്കുന്നത് എല്‍ഡിഎഫിന്റെ ബലത്തിലാണെന്ന് പറഞ്ഞ ഒരു മുതിര്‍ന്ന അഭിഭാഷനുണ്ടെന്നും പരാതിയില്‍ പറയുന്നു. പ്രശ്നങ്ങള്‍ വളരെ സങ്കീര്‍ണമാണ്. സ്വന്തമായി ഓഫീസ് തുടങ്ങിയതിന് ശേഷം ഒരു സര്‍ക്കാര്‍ പ്ലീഡര്‍  ശേഷം തന്നെ അപമാനിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുവെന്നും ഇത് ശ്രദ്ധയില്‍പ്പെടുകയും പ്രതികരിക്കുകയും ചെയ്ത് ഉടനെ അവര്‍ അത് പിന്‍വലിക്കുകയും തന്നെ ബ്ലോക്ക് ചെയ്യുകയുമാണുണ്ടായതെന്നും പരാതിയിലുണ്ട്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് യോജിച്ച പണിയാണ് ലൈംഗികത്തൊഴില്‍ എന്നു ഒരു വക്കീല്‍ പറഞ്ഞതിന് മറുപടിയെന്നോണമാണ് സ്വന്തമായി ഓഫീസ് തുടങ്ങാന്‍ താന്‍ തീരുമാനിച്ചതെന്നും അഭിഭാഷക പറയുന്നു. മറ്റൊരു ഗവണ്‍മെന്റ് പ്ലീഡറുടെ ലിംഗപരായ ദുരുപയോഗത്തെക്കുറിച്ചും ലക്ഷ്മി പരാതിയില്‍ പറയുന്നു. 

സര്‍ക്കാര്‍ പ്ലീഡര്‍മാരില്‍ നിന്നുപോലും ഇത്തരം വിവേചനം നേരിട്ടതിനാല്‍ അഭിഭാഷകവൃത്തിയില്‍ താന്‍ ഒറ്റപ്പടുമെന്ന് ഭയന്നാണ് പരാതി നല്‍കിയതെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. 

                      ഫെയ്‌സ്ബുക്ക് കുറിപ്പ്


ഞാന്‍ ചെയ്യ്ത തെറ്റ് എന്താണ് ?
ഞാന്‍ Adv Padma Lakshmi, ട്രാന്‍സ് വിമന്‍ ആണ്.law access എന്ന പേരില്‍ ഒരു ഓഫിസ് ഉണ്ട് . ഇ കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ കടന്ന് പോകുന്നത് വളരെ മോശമായ സാഹചര്യത്തില്‍ കൂടെയാണ് , അ സന്ദര്‍ഭങ്ങള്‍ നിങ്ങളുമായി പങ്കുവെയ്ക്കുന്നു
ഇത് വായിച്ച ശേഷം നിങ്ങള്‍ പറയു ഞാന്‍ എന്താണ് ചെയ്യണ്ടത്.?
:ജെന്‍ഡര്‍ അധിക്ഷേപം. :
ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണത്തില്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആയി ജീവിക്കുന്ന വനിതയില്‍ നിന്നാണ് , എനിക്ക് ഇ ദുരനുഭവം ഉണ്ടായത് ,
കേസ് വിളിക്കുമോ? ഇല്ലയോ ? എന്ന് ചോദിച്ച എന്നോട് സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പറഞ്ഞത് transgender protection act 18(d) പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
( 9 ന്റെ കേസ് അല്ലേ ? എന്നായിരുന്നു മറുപടി ,, , അതേ ഞാനും സഹദും സിയയും  9 ആണ് , നിങ്ങള്‍ക്ക് എന്ത് വേണം ഗവ.പ്ലീഡര്‍ .
 ഇതാണോ , തുല്യത.?
അതേ ഞാനും സിയയും സഹദും എല്ലാം 9 ആണ് അംഗികരിച്ചു. നിങ്ങള്‍ക്ക് എന്ത് വേണം.?|
നിങ്ങള്‍ ഒക്ക ചെലക്കുന്നത്(ട്രാന്‍സ് കമ്മ്യൂണിറ്റി ) LDF ന്റെ അധികാരത്തിന്റെ തെമ്മടിത്തരത്തിലാണ് എന്ന് പറഞ്ഞ അദ്ദേഹത്തെയും ഓര്‍ക്കുന്നു (ഉന്നത അഭിഭാഷകന്‍ .)
ഞാന്‍ ചെയ്യ്ത തെറ്റ്  ഒന്ന് പറഞ്ഞ് തരു . ട്രാന്‍സ് വിമന്‍ ആയതിനാല്‍ ഇ പണി ചെയ്യരുത് , ഞങ്ങള്‍ അനുവദിക്കില്ല എന്ന് ആണോ?
ഞാന്‍ All India level ഓഫിസ് തുടങ്ങിയത് ആണോ?
പാവങ്ങള്‍ക്ക് വേണ്ടി കേസ് വാദിക്കുന്നത് ആണോ?
Acid victims കേസുകള്‍ സൗജന്യ മായി  വാദിക്കുന്നത് ആണോ?
ഇനി government pleader 2 ഇവരുടെ ആരോപണം എനിക്ക് 
'ഗുരുത്വ ഇല്ല എന്നതാണ്. ' Public platform ആയ Facebook ല്‍ വന്നാണ് ഇത്തരം നിലവാരം കുറഞ്ഞ പ്രസ്ഥാപന
സ്വന്തമായി ഓഫിസ് തുടങ്ങിയാല്‍ ഗുരുത്വം ഉണ്ടാവുകയില്ല എന്ന് ആണോ?
എന്നോട് ക്ഷമിക്കുക എനിക്ക് അറിയില്ല.
ഞാന്‍ ഓഫീസ് തുടങ്ങിയത് ട്രാന്‍സ് ജെന്‍ഡര്‍ ന് പറ്റിയ പണി Sex work എന്ന്  പറഞ്ഞ അഭിഭാഷകന്‍,ഇനി ഇങ്ങനെ ഒന്നും മറ്റൊരു കുട്ടിയോട് പറയരുത്  എന്ന ലക്ഷ്യംവും മുന്‍ നിര്‍ത്തിയാണ് ,.
എനിക്ക് ഉള്ള ഫയലും ചെയ്യ്ത് ഞാന്‍ ജീവിച്ച് പോയിക്കോട്ടെ
നിങ്ങള്‍ ഒന്നും ഉപകാരം ചെയ്യുന്നില്ലല്ലോ ഗവ.പ്ലീഡര്‍ മേഡം?
ഉപദ്രവിക്കാതെ ഇരുന്നു ടെ
എനിക്കും ജീവിക്കണം  , ഇവിടെ ഇനിയും കമ്മ്യൂണിറ്റി അഭിഭാഷകര്‍ വരും കേസ് വാദിക്കും ചരിത്രം സൃഷ്ടിക്കും മാറ്റങ്ങള്‍ കൊണ്ടുവരും.
നിങ്ങള്‍ ജനങ്ങള്‍ പറയു ....... ഇതാണ് ഞാന്‍ അനുഭവിച്ച് വരുന്ന വേര്‍തിരിവ് ബഹുമാനപ്പെട്ട ഹൈക്കോടതി വിശേഷങ്ങളാണ് ഞാന്‍ പറഞ്ഞത് . അവിടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനം കൈകാര്യം ചെയ്യുന്ന ഗവ പ്ലീഡറില്‍ നിന്നും അനുഭവിച്ച മാനസിക പീഡന o , ജെന്‍ഡര്‍ അധിക്ഷേപം.......
നിങ്ങള്‍ക്ക് പറയാം ഇതാണോ തുല്യത, equality ഇങ്ങനെ ഉള്ളവര്‍ക്ക് ഇസ്ഥാനത്ത് ഇരിക്കാന്‍ എന്താണ് യോഗ്യത.?
സ്‌നേഹപൂര്‍വ്വം
Adv.padma Lakshmi

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com