പെൺകുരങ്ങിന്റെ ആ​ക്രമണത്തിൽ ആൺകുരങ്ങ് ചത്തു; മൃ​ഗശാലയുടെ വീഴ്‌ചയെന്ന് ആരോപണം

ഹരിയാനയിൽ നിന്ന് കൊണ്ടുവന്ന ഹനുമാൻ കുരങ്ങുകളിലൊന്നാണ് ചത്തത്
മൃഗശാലയിൽ ആൺകുരങ്ങ് ചത്തു/ ടെലിവിഷൻ സ്ക്രീൻഷോട്ട്
മൃഗശാലയിൽ ആൺകുരങ്ങ് ചത്തു/ ടെലിവിഷൻ സ്ക്രീൻഷോട്ട്

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ പെൺകുരങ്ങിന്റെ ആക്രമണത്തിൽ പരുക്കേറ്റ ആൺകുരങ്ങ് ചത്തു. ഹരിയാനയിൽ നിന്ന് കൊണ്ടുവന്ന ഹനുമാൻ കുരങ്ങുകളിലൊന്നാണ് ചത്തത്. മുറിവ് പറ്റിയത് കണ്ടെത്താൻ വൈകിയെന്നും സംരക്ഷണത്തിൽ മൃ​ഗശാല അധികൃതർക്ക് വീഴ്ച പറ്റിയെന്നുമാണ് ആക്ഷേപം.

കഴിഞ്ഞ മാസം 18നാണ് കുരുങ്ങുകൾ തമ്മിൽ ആക്രമണമുണ്ടായത്. പെൺകുരങ്ങിന്റെ ആക്രമണത്തിൽ ആൺ കുരങ്ങിന് മാരകമായി പരിക്കേറ്റിരുന്നു. പരിക്കുകൾ ഭേദമാകുന്നതിനിടെ കുരങ്ങ് കൂട്ടിൽ നിന്നും ചാടി പോയി. ജീവനക്കാരൻ അശ്രദ്ധമായി കൂട് തുറന്നിട്ടതാണ് കുരങ്ങ് ചാടിപ്പോകാൻ കാരണമെന്നാണ് ആരോപണം. പിന്നീട് കുരങ്ങിനെ പിന്നീട് മയക്കുവെടി വെച്ചാണ് വീട്ടും കൂട്ടിലാക്കിയത്. അണുബാധയെ തുടർന്ന് കുരങ്ങ് ചത്തു. 

കഴിഞ്ഞ മാസം സിംഹദമ്പതികൾക്ക് പിറന്ന ഇരട്ടക്കുഞ്ഞുങ്ങളേയും രക്ഷിക്കാനായില്ല. അടിക്കടി മൃഗങ്ങൾ  ചത്തുപോകുന്നത് ആരോഗ്യകാര്യങ്ങളിലുണ്ടാകുന്ന വീഴ്ച കാരണമെന്നാണ് ആക്ഷേപമുയരുന്നത്. ക്ഷയരോഗം ബാധിച്ച് കൃഷ്ണമൃഗങ്ങൾ കൂട്ടത്തോടെ ചത്തത് വൻ വിവാദമായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com