കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാം​ഗനും മകനും ഇന്ന് വീണ്ടും ഇഡിക്ക് മുന്നിൽ

ഭാസുരാംഗനെ അന്വേഷണ സംഘം കഴിഞ്ഞദിവസം എട്ടരമണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു
എന്‍ ഭാസുരാംഗന്‍
എന്‍ ഭാസുരാംഗന്‍

തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാം​ഗനെയും മകനെയും ഇഡി ഇന്ന്  വീണ്ടും ചോദ്യം ചെയ്യും. ഇന്നു രാവിലെ ഹാജരാകണമെന്ന് കാണിച്ച് ഭാസുരാംഗനും മകന്‍ അഖില്‍ ജിത്തിനും ഇഡി സമൻസ് അയച്ചിരുന്നു. 

101 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിന്റെ മുന്‍ പ്രസിഡന്റായ ഭാസുരാംഗനെ അന്വേഷണ സംഘം കഴിഞ്ഞദിവസം എട്ടരമണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു വീണ്ടും സമന്‍സ് അയച്ചിരിക്കുന്നത്. ലോൺ ഇടപാടുകളുടെ രേഖകൾ ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്. 

നേരത്തെ ഭാസുരാംഗന്റെ തിരുവനന്തപുരത്തെ വസതിയില്‍ പരിശോധന നടത്തുകയും 40 മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ ഭാസുരാഗനെയും മകനെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തു. 

കണ്ടല ബാങ്കിലെ ജീവനക്കാരുടെയുള്‍പ്പടെ മൊഴിയെടുക്കുകയും ഇദ്ദേഹത്തിനെതിരായ നിര്‍ണായക തെളിവുകള്‍ ഇഡി ശേഖരിക്കുകയും ചെയ്തിരുന്നു. ഇഡി അന്വേഷണത്തിന് പിന്നാലെ സിപിഐ നേതാവായ ഭാസുരാം​ഗനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com