മന്ത്രി ജി ആർ അനിലിന്റെ വാർത്താസമ്മേളനം
മന്ത്രി ജി ആർ അനിലിന്റെ വാർത്താസമ്മേളനം

കര്‍ഷകന്‍ പ്രസാദിന് മികച്ച സിബില്‍ സ്‌കോര്‍; കള്ളപ്രചാരണം പൊളിഞ്ഞെന്ന് മന്ത്രി ജി ആര്‍ അനില്‍

കള്ളപ്രചാരണം നടത്തിയ കേന്ദ്രമന്ത്രി വി മുരളീധരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും മാപ്പു പറയണമെന്നും മന്ത്രി ജി ആര്‍ അനില്‍ ആവശ്യപ്പെട്ടു

തിരുവനന്തപുരം: കുട്ടനാട്ടില്‍ ജീവനൊടുക്കിയ കര്‍ഷകന് മികച്ച സിബില്‍ സ്‌കോറുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കര്‍ഷകനായ പ്രസാദിന് മികച്ച സിബില്‍ സ്‌കോറുണ്ടെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞത് തെറ്റാണ്. നിലവില്‍ കേരളത്തില്‍ പിആര്‍എസ് വായ്പ എടുത്ത ഒരു കര്‍ഷകനും സിബില്‍ സ്‌കോറിനെ ബാധിക്കുന്ന സാഹചര്യമില്ലെന്ന് ബാങ്ക് കണ്‍സോര്‍ഷ്യം വ്യക്തമാക്കിയിട്ടുണ്ട്. 

പ്രസാദിന്റെ ആത്മഹത്യയിലെ കള്ളപ്രചാരണം പൊളിഞ്ഞു. കള്ളപ്രചാരണം നടത്തിയ കേന്ദ്രമന്ത്രി വി മുരളീധരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും മാപ്പു പറയണമെന്നും മന്ത്രി ജി ആര്‍ അനില്‍ ആവശ്യപ്പെട്ടു. മരിച്ച പ്രസാദിന് സിബില്‍ സ്‌കോര്‍ എണ്ണൂറിലധികം ഉണ്ടോയെന്ന് നിങ്ങള്‍ തന്നെ പരിശോധിച്ചോളൂ എന്ന് മന്ത്രി പറഞ്ഞു. 

നെല്‍കര്‍ഷകന് സിബില്‍ സ്‌കോര്‍ ബാധിക്കാതിരിക്കാന്‍ ബാങ്കിന്റെ നിബന്ധകളില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തണമെന്നും മന്ത്രി അനില്‍ ആവശ്യപ്പെട്ടു. നെല്‍ കര്‍ഷകന് എല്ലാ ഗ്യാരണ്ടിയും സര്‍ക്കാര്‍ കൊടുക്കുന്നുണ്ട്. സപ്ലൈകോ സംഭരിക്കുന്ന നെല്ലും ഗ്യാരണ്ടിയായി നല്‍കുന്നുണ്ട്. ഒരു കര്‍ഷകനും സിബില്‍ സ്‌കോര്‍ ബാധിക്കുന്ന സാഹചര്യം ഇപ്പോഴില്ലെന്നാണ് ബാങ്കുകള്‍ പറയുന്നത്. നാളെ അത്തരമൊരു സാഹചര്യം ഉണ്ടാകാതിരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടണണെന്ന് ആവശ്യപ്പെടുന്നത്.  

പിആര്‍എസ് വായ്പ അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഈ വായ്പ ആരാണ് കൊണ്ടുവന്നത്. സര്‍ക്കാരില്‍ നിന്നും ഫണ്ട് ലഭ്യമാക്കാനുള്ള താമസം മറികടക്കാന്‍ കാനറാ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സഹകരണ ബാങ്ക് എന്നിവയുമായി ചേര്‍ന്ന് പിആര്‍എസ് സംവിധാനം ആവിഷ്‌കരിക്കുമെന്ന് അന്നത്തെ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് നിയമസഭയില്‍ നല്‍കിയ മറുപടിയും മന്ത്രി അനില്‍ ഉദ്ധരിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com