നവകേരള സദസിന് സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കണം; പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം

സംഘാടക സമിതികള്‍ ആവശ്യപ്പെടുന്ന പക്ഷം ഇന്ധന ചെലവും, ഡ്രൈവറുടെ ബാറ്റയും ഈടാക്കി ബസുകള്‍ വിട്ടു നല്‍കാമെന്ന് ഡയറക്ടറുടെ നിര്‍ദേശത്തില്‍ പറയുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: നവകേരള സദസില്‍ പങ്കെടുക്കാന്‍ സ്‌കൂള്‍ ബസുകള്‍ വിട്ടുകൊടുക്കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. സര്‍ക്കാര്‍ പരിപാടിയില്‍ പൊതുജനങ്ങള്‍ പങ്കെടുക്കുന്നതിന് സംഘാടക സമിതികള്‍ ആവശ്യപ്പെടുന്ന പക്ഷം ഇന്ധന ചെലവും, ഡ്രൈവറുടെ ബാറ്റയും ഈടാക്കി ബസുകള്‍ വിട്ടു നല്‍കാമെന്ന് ഡയറക്ടറുടെ നിര്‍ദേശത്തില്‍ പറയുന്നു.

സര്‍ക്കാര്‍ സ്‌കൂള്‍ ബസുകള്‍ നല്‍കാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരെ കെഎസ്യു രംഗത്തെത്തി. സര്‍ക്കാര്‍ ചെലവില്‍ രാഷ്ട്രീയ ലാഭം ലക്ഷ്യം വച്ച് സംഘടിപ്പിക്കപ്പെടുന്ന പരിപാടിയിലേക്കു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കു നല്‍കിയ കത്തില്‍ വ്യക്തമാക്കി.

മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെയില്‍ വൈകിട്ട് 3.30ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള സദസ് ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിക്കും. ഡിസംബര്‍ 23ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് സമാപനം. മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും നവകേരള സദസിന്റെ ഭാഗമായി പര്യടനം നടത്തും. യാത്ര ഡിസംബര്‍ 23ന് തിരുവനന്തപുരത്ത് സമാപിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com