രണ്ട് വര്‍ഷം മുമ്പ് കാണാതായി; യുവാവിന്റെ മൃതദേഹം ഗോവ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍

ഡിഎന്‍എ പരിശോധനയിലൂടെയാണ് മൃതദേഹം ജെഫിന്റേതെന്ന് തിരിച്ചറിഞ്ഞത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: രണ്ടുവര്‍ഷം മുമ്പ് കൊച്ചിയില്‍ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ഗോവയിലെ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.  ജെഫ് എന്ന യുവാവിന്റെ മൃതദേഹമാണ് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരുന്നത്. 

ഡിഎന്‍എ പരിശോധനയിലൂടെയാണ് മൃതദേഹം ജെഫിന്റേതെന്ന് തിരിച്ചറിഞ്ഞത്. ജെഫിനെ സുഹൃത്തുക്കള്‍ ഗോവയില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. 

ഈ കേസില്‍ ജെഫിന്റെ സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മൃതദേഹം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എറണാകുളം സൗത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com