ജിഎസ്ടി ഇന്‍പുട്ട് ടാക്‌സ്: 30 വരെ തെറ്റ് തിരുത്താന്‍ അവസരം 

അനര്‍ഹമായ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ശരിയായ രീതിയില്‍ റിട്ടേണിലുടെ റിവേഴ്‌സ് ചെയ്യുന്നതിനും സാധിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ജിഎസ്ടി നിയമപ്രകാരം 2022 - 23 സാമ്പത്തിക വര്‍ഷത്തിലെ കച്ചവട സംബന്ധമായ വിട്ടുപോയ വിറ്റു വരവ് വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും നേരത്തേ നല്‍കിയവയില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നതിനും 30 വരെ അവസരം. അനര്‍ഹമായ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ശരിയായ രീതിയില്‍ റിട്ടേണിലുടെ റിവേഴ്‌സ് ചെയ്യുന്നതിനും സാധിക്കും. ഒക്ടോബറിലെ ജിഎസ്ടി ആര്‍ 3ബി റിട്ടേണ്‍ ഫയലിങ്ങിലൂടെയാണ് ഇത് ചെയ്യേണ്ടത്.

ജിഎസ്ടിആര്‍ 3ബി റിട്ടേണിലെ 4B(1) എന്ന ടേബിളിന് പകരം4 B(2) എന്ന ടേബിളില്‍ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ്  വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയ നികുതിദായകര്‍ അടിയന്തരമായി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനു മുന്‍പുതന്നെ ജില്ലാതല ജോയിന്റ് കമ്മീഷണര്‍ ടാക്സ്പെയര്‍ സര്‍വീസ് വിഭാഗത്തെയോ ജില്ലയിലെ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തെയോ ബന്ധപ്പെട്ട് ശരിയായ രീതി മനസിലാക്കണമെന്നും നിര്‍ദേശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com