മരട് അനീഷിന് നേരെ ജയിലില്‍ വധശ്രമം; ബ്ലേഡ് കൊണ്ട് ശരീരമാകെ മുറിവേല്‍പ്പിച്ചു

രാവിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കവും മുന്‍ വൈരാഗ്യവുമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
മരട് അനീഷ്
മരട് അനീഷ്
Published on
Updated on

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ മരട് അനീഷിന് നേരെ വധശ്രമം. ബ്ലേഡ് കൊണ്ട് തലയിലും ശരീരത്തിലും മുറിവേല്‍പ്പിച്ചു. പരിക്കേറ്റ അനീഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

രാവിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കവും മുന്‍ വൈരാഗ്യവുമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സഹതടവുകാരനായ അമ്പായത്തോട് സ്വദേശിയായ അഷ്‌റഫ് ഹുസൈനുമാണ് അനീഷിനെ ബ്ലേഡ് കൊണ്ട് ആക്രമിച്ചത്. അക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ജയില്‍ ഉദ്യോഗസ്ഥനായ ബിനോയിക്കും പരിക്കേറ്റു.

ചികിത്സയില്‍ കഴിയുന്ന അനീഷിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com