ഗുരുവായൂര്‍ കേശവന് ശ്രദ്ധാഞ്ജലിയുമായി ആനക്കോട്ടയിലെ ഗജവീരന്‍മാര്‍ 

രുദ്ര തീര്‍ത്ഥക്കുളം വലം വെച്ച് തെക്കേ നടയിലൂടെ ശ്രീവല്‍സം അതിഥി മന്ദിരത്തിലെത്തിയ ശേഷമായിരുന്നു ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ അനുസ്മരണം. 
കേശവ പ്രതിമക്ക് മുമ്പില്‍ വണങ്ങുന്ന കൊമ്പന്‍ ഇന്ദ്രസെന്‍
കേശവ പ്രതിമക്ക് മുമ്പില്‍ വണങ്ങുന്ന കൊമ്പന്‍ ഇന്ദ്രസെന്‍

ഗുരുവായൂര്‍: ഗജരാജന്‍ ഗുരുവായൂര്‍ കേശവന് ശ്രദ്ധാഞ്ജലിയുമായി ദേവസ്വം ആനക്കോട്ടയിലെ ഗജവീരന്‍മാരെത്തി.  കേശവന്‍ അനുസ്മരണ ദിനത്തില്‍ ശ്രീവത്സം അതിഥി മന്ദിരത്തിലെ കേശവന്റെ പ്രതിമയ്ക്ക് മുന്നിലെത്തിയായിരുന്നു ഇളമുറക്കാരുടെ പ്രണാമം. കൊമ്പന്‍ ഇന്ദ്ര സെന്‍ കേശവന്റെ പ്രതിമയെ അഭിവാദ്യം ചെയ്തു. 

രാവിലെ എഴുമണിയോടെയാണ് ഗജരാജന്‍ കേശവന്‍ അനുസ്മരണ ഗജഘോഷയാത്ര തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ നിന്ന് തുടങ്ങിയത്. ദേവസ്വം കൊമ്പന്‍ ഇന്ദ്രസെന്‍ ഗുരുവായൂര്‍ കേശവന്റെ കോലമേറ്റി. ബല്‍റാം ഗുരുവായൂരപ്പന്റെ ചിത്രവും ഗോപീ കണ്ണന്‍ മഹാലക്ഷ്മിയുടെ ചിത്രവും വഹിച്ചു. ഗജഘോഷയാത്ര പുതിയ മേല്‍പ്പാലത്തിലൂടെ സഞ്ചരിച്ച് പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെത്തി. തുടര്‍ന്ന് കിഴക്കേ നടയിലെത്തിയപ്പോള്‍ ഗജവീരന്‍മാര്‍


ദീപസ്തംഭത്തിന് സമീപം വെച്ച് ഗുരുവായൂരപ്പനെ വണങ്ങി. പിന്നീട് രുദ്ര തീര്‍ത്ഥക്കുളം വലം വെച്ച് തെക്കേ നടയിലൂടെ ശ്രീവല്‍സം അതിഥി മന്ദിരത്തിലെത്തിയ ശേഷമായിരുന്നു ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ അനുസ്മരണം. 

ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ കേശവന്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി മനോജ്, മനോജ് ബി നായര്‍, വി ജി രവീന്ദ്രന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍, ഭക്തജനങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com