വോട്ടര്‍ പട്ടിക; സൂക്ഷ്മ പരിശോധന നടത്താന്‍ അവസരം

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായാണ് നടപടി. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: ഒക്ടോബര്‍ 27ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക, താലുക്ക് ഓഫീസുകളില്‍ നിന്ന് കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്താന്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവസരം. പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായാണ് നടപടി. 

നവംബര്‍ 24, 25 ഡിസംബര്‍ 2, 3 തീയതികള്‍ പ്രത്യേക പ്രചരണ ദിനങ്ങളായിരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുമായി വ്യാഴാഴ്ച രാവിലെ 11.30ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിയമസഭാ സമുച്ചയത്തിലെ ചേംബറില്‍ ആലോചനാ യോഗം ചേരും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com