ഏകാദശി ദര്‍ശന നിറവില്‍; ദ്വാദശി പണ സമര്‍പ്പണത്തിന് ഗുരുവായൂരില്‍ ഭക്തജനപ്രവാഹം 

ഏകാദശി ദിനത്തില്‍ ദര്‍ശന സായൂജ്യം നേടിയതിന്റെ നിറവില്‍ ആയിരങ്ങള്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദ്വാദശി പണം സമര്‍പ്പിച്ചു
ഗുരുവായൂർ ക്ഷേത്രത്തിലെ ദ്വാദശി പണം സമർപ്പണം
ഗുരുവായൂർ ക്ഷേത്രത്തിലെ ദ്വാദശി പണം സമർപ്പണം

തൃശൂര്‍: ഏകാദശി ദിനത്തില്‍ ദര്‍ശന സായൂജ്യം നേടിയതിന്റെ നിറവില്‍ ആയിരങ്ങള്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദ്വാദശി പണം സമര്‍പ്പിച്ചു. നാമജപങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പുലര്‍ച്ചെ കുളിച്ചു ശുദ്ധിയായാണ് ഭക്തര്‍ കൂത്തമ്പലത്തില്‍ ദ്വാദശി പണം സമര്‍പ്പിച്ചത്.  

 ദേവസ്വം ചെയര്‍മാന്‍ ഡോ വി കെ വിജയനും ദേവസ്വം ഭരണസമിതി അംഗങ്ങളും ചടങ്ങിന് തുടക്കമിട്ടു.വൈകുന്നേരം 3.30 ന് ക്ഷേത്രനട തുറന്നാല്‍ പതിവ് ദര്‍ശനം തുടരും. ഇന്നലെ രാത്രി പതിനായിരത്തിലേറെ ചുറ്റുവിളക്കുകളില്‍ നറുനെയ് ദീപം തെളിയിച്ചതോടെ ഭക്തിപ്രഭാവലയത്തിലായിരുന്നു ഗുരുവായൂര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com