പറമ്പിൽ വരുന്ന കുരങ്ങന്മാരെ കല്ലെറിയുന്നതിന് മുൻപ് ഒന്ന് ആലോചിക്കണം; ഏഴ് വർഷം വരെ തടവു ശിക്ഷ

കുരങ്ങുകൾ ഉൾപ്പെടെ പല മൃഗങ്ങളെയും ഷെഡ്യൂൾഡ് രണ്ടിൽ നിന്നും വന്യജീവ സംരക്ഷണ നിയമഭേദഗതി ഒന്നാം പട്ടികയിലേക്ക് ഉൾപ്പെടുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on
Updated on

നി മുതൽ പറമ്പിലെ തേങ്ങയും പേരക്കയും മോഷ്‌ടിക്കാൻ വരുന്ന കുരങ്ങന്മാരെ കല്ലെറിയാനോ തല്ലിയോടിക്കാനോ പാടില്ല. അങ്ങനെ ചെയ്താൽ മൂന്ന് മുതൽ ഏഴ് വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. കുരങ്ങുകൾ ഉൾപ്പെടെ പല മൃഗങ്ങളെയും ഷെഡ്യൂൾഡ് രണ്ടിൽ നിന്നും വന്യജീവ സംരക്ഷണ നിയമഭേദഗതി ഒന്നാം പട്ടികയിലേക്ക് ഉൾപ്പെടുത്തിയിരിക്കുകയാണ്.

ഇവയെ ഉപദ്രവിക്കുക, മുറിപ്പെടുത്തുക, വിഷം വയ്ക്കുക, കൊല്ലുക, കെണിവെയ്ക്കുക എന്നിവയെല്ലാം കുറ്റകരമാണ്. മൂന്ന് മുതൽ ഏഴ് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാം. ഇത്തരം മൃഗങ്ങൾ കൃഷി നശിപ്പിക്കുകയോ ശല്യമുണ്ടാക്കുകയോ ചെയ്താൽ നേരിട്ട് ഒന്നും ചെയ്യാൻ കഴിയില്ല. അവയ്‌ക്കെതിരെ നടപടിയെടുക്കണമെങ്കിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുവാദവും പ്രോട്ടക്കോളും വേണമെന്നും നിയമഭേദഗതിയിൽ പറയുന്നു.

2022 ഡിസംബർ 20ന് കേന്ദ്ര സർക്കാർ നിയമം പാസാക്കിയെങ്കിലും കേരളത്തിൽ നിലവിൽ വരുനന്ത് 2023 ഏപ്രിലിൽ ആണ്. കുരങ്ങുകളെ കൂടാതെ കുരുക്കൻ, മുള്ളൻപന്നി, കീരി, കാട്ടുപന്നി, കേഴ, മ്ലാവ് തുടങ്ങിയ ജീവികളെയാണ് ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ ജീവികളെ വേട്ടയാടാൻ സാധ്യത കൂടിതലായതിനാലാണിത്. ആന, കടുവ, പുലി, കരടി തുടങ്ങിയ വന്യജീവികൾ ആണ് നേരത്തെ പട്ടികയിലുള്ള മൃഗങ്ങൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com