അഞ്ച് മാസമായി  പെന്‍ഷന്‍ ലഭിക്കുന്നില്ല; ഭിന്നശേഷിക്കാരന്‍ രാപ്പകല്‍ സമരത്തില്‍

50 ശതമാനം അസ്ഥി വൈകല്യവും 90 ശതമാനം കണ്ണിന് പ്രശ്‌നവും ഉള്ള വ്യക്തിയാണ് ശശീന്ദ്രന്‍.
സമരം ചെയ്യുന്ന ശശീന്ദ്രന്‍/ ഫോട്ടോ: ടെലിവിഷന്‍ സ്‌ക്രീന്‍ ഷോട്ട്
സമരം ചെയ്യുന്ന ശശീന്ദ്രന്‍/ ഫോട്ടോ: ടെലിവിഷന്‍ സ്‌ക്രീന്‍ ഷോട്ട്

കൊച്ചി: എറണാകുളം ഉദയംപേരൂരില്‍ രാപ്പകല്‍ സമരവുമായി വയോധികന്‍. പറവൂര്‍ സ്വദേശി ശശീന്ദ്രന്‍ ആണ് സമരം ചെയ്യുന്നത്. കഴിഞ്ഞ അഞ്ചുമാസമായി  പെന്‍ഷന്‍ ലഭിക്കുന്നില്ലെന്നാണ് ഭിന്നശേഷിക്കാരനായ
ശശീന്ദ്രന്റെ പരാതി. ഉദയംപേരൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് സമരം. 

ഇന്ന് ഉച്ചയോടെയാണ് സമരം ആരംഭിച്ചത്. 50 ശതമാനം അസ്ഥി വൈകല്യവും 90 ശതമാനം കണ്ണിന് പ്രശ്‌നവും ഉള്ള വ്യക്തിയാണ് ശശീന്ദ്രന്‍. കഴിഞ്ഞ ജൂലൈ വരെ ഇയാള്‍ക്ക് വികലാംഗ പെന്‍ഷന്‍ ലഭിച്ചിരുന്നു. പെന്‍ഷന്‍ ലഭിക്കുന്നതില്‍ തീരുമാനമാകുന്നതുവരെ സമരം ചെയ്യുമെന്നാണ് ശശീന്ദ്രന്‍ പറയുന്നത്. 

സമരത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്തുണ നല്‍കി ഒപ്പം ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ വികലാംഗ പെന്‍ഷന്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള 'മസ്റ്ററിങ്' നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും അത് പൂര്‍ത്തീകരിച്ചാല്‍ വികലാംഗ പെന്‍ഷന്‍ നല്‍കും എന്നാണ് പഞ്ചായത്ത് അധികൃതര്‍ നല്‍കുന്ന വിശദീകരണം. നല്‍കാനുള്ള പെന്‍ഷന്‍ കുടിശികയായി തന്നെ നല്‍കും എന്നും പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com