വിധി കേള്‍ക്കാതെ മദ്യപിക്കാനായി പോയി; കൊലക്കേസ് പ്രതിക്ക് പതിനേഴരവര്‍ഷം കഠിനതടവ്

ബൈജു മദ്യപിച്ച നിലയില്‍ ആയിരുന്നതിനാലാണ് ഇന്നലെ പറയേണ്ടിയിരുന്ന വിധി ഇന്നത്തേക്ക് മാറ്റിയത്.
കേസിലെ പ്രതി ബൈജു
കേസിലെ പ്രതി ബൈജു

തിരുവനന്തപുരം: വിധി കേള്‍ക്കാതെ മദ്യപിക്കാനായി പോയ പ്രതിക്ക് കൊലക്കേസില്‍ പതിനേഴര വര്‍ഷം കഠിനതടവ്. പോത്തന്‍കോട് കൊയ്ത്തൂര്‍കോണം മോഹനപുരം സ്വദേശി ബൈജുവിനെയാണ് കോടതി ശിക്ഷിച്ചത്. മംഗലപുരത്തെ വ്യാപാരി കൊയ്ത്തൂര്‍ക്കോണം സ്വദേശി ഇബ്രാഹിമിനെ (64) 2022 ജൂണ്‍ 17 നു വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. 

ബൈജു മദ്യപിച്ച നിലയില്‍ ആയിരുന്നതിനാലാണ് ഇന്നലെ പറയേണ്ടിയിരുന്ന വിധി ഇന്നത്തേക്ക് മാറ്റിയത്. അമ്പലത്തില്‍ തേങ്ങ ഉടയ്ക്കാന്‍ പോയെന്നായിരുന്നു കോടതിയില്‍ അഭിഭാഷകന്‍ അറിയിച്ചത്. അറസ്റ്റു ചെയ്ത് ഹാജരാക്കാന്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചതോടെ വീട്ടിലെത്തിയ പൊലീസ് കണ്ടത് അടിച്ചു ഫിറ്റായ പ്രതിയെയയായിരുന്നു. തുടര്‍ന്ന് മംഗലപുരം പൊലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. 

ജാമ്യത്തിലാണു പ്രതി വിചാരണ നേരിട്ടത്. എം സലാഹുദീനാണു കേസില്‍ അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com