മെട്രോയില്‍ നാളെ 20 രൂപയ്ക്ക് യാത്ര ചെയ്യാം

പേപ്പര്‍ ക്യു ആര്‍, മൊബൈല്‍ ക്യു ആര്‍, കൊച്ചി വണ്‍ കാര്‍ഡ് എന്നിവയ്ക്ക് ഈ പ്രത്യേക ഇളവ് ലഭിക്കും
കൊച്ചി മെട്രോ, ഫയല്‍ ചിത്രം
കൊച്ചി മെട്രോ, ഫയല്‍ ചിത്രം

കൊച്ചി: ഗാന്ധി ജയന്തി ദിനമായ നാളെ കൊച്ചി മെട്രോയില്‍ 20 രൂപയ്ക്ക് യാത്ര ചെയ്യാം. മിനിമം ദൂരത്തിനുള്ള ടിക്കറ്റ് നിരക്കായ 10 രൂപ ഒക്ടോബര്‍ രണ്ടിനും തുടരും. അതേസമയം 60 രൂപ ഈടാക്കുന്ന ദൂരം നാളെ 20 രൂപയ്ക്ക് സഞ്ചരിക്കാനാകും. 

പേപ്പര്‍ ക്യു ആര്‍, മൊബൈല്‍ ക്യു ആര്‍, കൊച്ചി വണ്‍ കാര്‍ഡ് എന്നിവയ്ക്ക് ഈ പ്രത്യേക ഇളവ് ലഭിക്കും. കൊച്ചി വണ്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഇളവ് ക്യാഷ് ബാക്ക് ആയി ലഭിക്കും. 

കേന്ദ്ര കാമ്പയിനിന്റെ ഭാഗമായി ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച കൊച്ചി മെട്രോ കോര്‍പ്പറേറ്റ് ഓഫീസിന്റെയും മുട്ടത്ത് കൊച്ചി മെട്രോ യാര്‍ഡിന്റേയും പരിസരം ഉദ്യോഗസ്ഥര്‍ വൃത്തിയാക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com