എറണാകുളം ജില്ലാ ജയിലിന് ഭക്ഷ്യസുരക്ഷാ മികവിനുള്ള സർട്ടിഫിക്കറ്റ്; അം​ഗീകാരം ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ ജയിൽ

ഭക്ഷ്യസുരക്ഷാ മികവിനുള്ള ഫുഡ് സേഫ്റ്റി ആൻഡ്‌ സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ "ഈറ്റ് റൈറ്റ് കാമ്പസ്’ സർട്ടിഫിക്കറ്റ് എറണാകുളം ജില്ലാ ജയിലിന് ലഭിച്ചു
എറണാകുളം ജില്ലാ ജയിൽ ഭക്ഷ്യ വിൽപ്പന കേന്ദ്രം
എറണാകുളം ജില്ലാ ജയിൽ ഭക്ഷ്യ വിൽപ്പന കേന്ദ്രം

കൊച്ചി:  ഭക്ഷ്യസുരക്ഷാ മികവിനുള്ള ഫുഡ് സേഫ്റ്റി ആൻഡ്‌ സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ "ഈറ്റ് റൈറ്റ് കാമ്പസ്’ സർട്ടിഫിക്കറ്റ് എറണാകുളം ജില്ലാ ജയിലിന് ലഭിച്ചു. ജില്ലാ ജയിലിൽ നടന്ന ചടങ്ങിൽ ഭക്ഷ്യസുരക്ഷാവകുപ്പ് അസിസ്‌റ്റന്റ്‌ കമീഷണർ ജോൺ വിജയകുമാർ ജയിൽ സൂപ്രണ്ട് രാജു എബ്രഹാമിന് സർട്ടിഫിക്കറ്റ്‌ കൈമാറി. 

സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജയിലിന് ഈ സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. ജില്ലാ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും ഭക്ഷ്യനിർമാണ യൂണിറ്റ് ചാർജ് ഓഫീസറുമായ ഏലിയാസ് വർഗീസ്, ജില്ലാ ഭക്ഷ്യസുരക്ഷാ നോഡൽ ഓഫീസർ ആദർശ് വിജയ്, ജയിൽ വെൽഫെയർ ഓഫീസർ ഒ ജെ തോമസ്, ഡെപ്യൂട്ടി സൂപ്രണ്ട് വി ആശിഷ്, ഭക്ഷ്യസുരക്ഷാവിഭാഗം തൃക്കാക്കര ഓഫീസർ ചൈത്ര ഭാരതി എന്നിവർ സംസാരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com