കൊച്ചി: വൈപ്പിന്‍ ഗോശ്രീ ജംഗ്ഷനില്‍ തെരുവുനായ പ്രസവിച്ച എട്ട് കുഞ്ഞുങ്ങളെ കൊന്ന് കുഴിച്ചിട്ടതായി പരാതി. കഴിഞ്ഞ 20നാണ് സംഭവമെന്ന് മൃഗസ്നേഹിയായ സാജിത പറയുന്നു.
ഇവര്‍ മുളവുകാട് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബുധനാഴ്ച പൊലീസിന്റെയും വെറ്ററിനറി വിഭാഗത്തിലെ ഡോക്ടര്‍ സൈറയുടെയും നേതൃത്വത്തില്‍ നായ്ക്കുട്ടികളുടെ അവശിഷ്ടങ്ങള്‍ പുറത്തെടുത്തു. അമ്പിളി എന്ന പേരില്‍ കച്ചവടക്കാരും മറ്റും വിളിക്കുന്ന നായയുടെ കുഞ്ഞുങ്ങളെയാണ് കൊന്ന് കുഴിച്ചിട്ടത്. കുഞ്ഞുങ്ങളെ കാണാതായതോടെ അമ്മ കരഞ്ഞു നടക്കുന്നത് നാട്ടുകാര്‍ക്കും സങ്കടകാഴ്ചയായി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ