'വലിയ ആയുസ് ഉണ്ടായില്ല; ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം ഗൂഢാലോചന; കെട്ടിച്ചമക്കല്‍ ഇനിയും ഉണ്ടാകും'

ഇതൊരു ഗൂഢാലോചനയുടെ ഭാഗമായി വന്ന വാര്‍ത്തയാണെന്നും സൃഷ്ടിക്കപ്പെട്ടതാണെന്നും ഇല്ലാത്തൊരുസംഭവം ഉണ്ടെന്ന് വരുത്താനുള്ളനീക്കങ്ങളാണ് നടന്നതെന്ന് ഇപ്പോള്‍എല്ലാവര്‍ക്കും ബോധ്യമായി
പിണറായി വിജയന്‍ / ഫയല്‍ ചിത്രം
പിണറായി വിജയന്‍ / ഫയല്‍ ചിത്രം

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ  ഓഫീസിനെതിരായ പരാതി ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണത്തിന് ആയുസ് ഉണ്ടായില്ല. കെട്ടിച്ചമച്ച ആരാപണങ്ങള്‍ ഇനിയും വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ ധര്‍മ്മടത്ത് എല്‍ഡിഎഫിന്റെ കുടുംബയോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

സര്‍ക്കാരിനെതിരെ വ്യാജകഥകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ അഴിമതി നടത്തിയെന്ന് പ്രചാരണം. എന്നാല്‍ ഇതിന് വലിയ ആയുസ് ഉണ്ടായില്ല. ആ ആയുസ് ഇല്ലാത്തത് ഈ പറഞ്ഞയാള്‍ ആര്‍ക്കെതിരെയാണോ ഉന്നയിച്ചത് ആയാള്‍ ആ ദിവസം തിരുവനന്തപുരത്ത് ഇല്ലായിരുന്നു. അത് വ്യക്തമായിട്ടും ചിലര്‍ വിടാന്‍ തയ്യാറാല്ലാതെ വീണ്ടും പ്രചരണം നടത്തുന്ന നിലയുണ്ടായി. പിന്നീടാണ് യഥാര്‍ഥ കള്ളി വെളിച്ചാത്താവുന്നത്. ഇതൊരു ഗൂഢാലോചനയുടെ ഭാഗമായി വന്ന വാര്‍ത്തയാണെന്നും സൃഷ്ടിക്കപ്പെട്ടതാണെന്നും ഇല്ലാത്തൊരുസംഭവം ഉണ്ടെന്ന് വരുത്താനുള്ളനീക്കങ്ങളാണ് നടന്നതെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായെന്നും പിണറായി പറഞ്ഞു.

ദേശീയ അന്വേഷണ എജൻസികൾ കേരളത്തിൽ വട്ടമിട്ട് പറക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കേന്ദ്രം കേരളത്തോട് പകയോടെയാണ് പെരുമാറുന്നത്. വർഗീയതക്കെതിരെ കോൺഗ്രസ് ശക്തമായ നിലപാടെടുക്കുന്നില്ല. കേന്ദ്രത്തിനെതിരെ, കേന്ദ്ര നയത്തിനെതിരെ ഒരുമിച്ചു നിൽക്കാൻ ഇവിടെ നിന്നും ജയിച്ചുപോയ കോൺഗ്രസ് എംപിമാർ തയ്യാറാകുന്നില്ല. കേരളത്തിന് വേണ്ടി എതെങ്കിലും ഒരു ഘട്ടത്തിൽ ഈ എംപിമാർ ശബ്ദിച്ചുവോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com