അച്ചടക്കനടപടിക്ക് വിധേയരായവരെ തിരിച്ചെടുക്കണം; കെപിസിസിക്ക് എ ഗ്രൂപ്പിന്റെ കത്ത്

ബെന്നി ബഹനാനും കെ സി ജോസഫുമാണ് കത്തു നല്‍കിയത്
കെ സുധാകരന്‍/ ഫെയ്‌സ്ബുക്ക്‌
കെ സുധാകരന്‍/ ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ അച്ചടക്കനടപടിക്ക് വിധേയരായവരെ തിരിച്ചെടുക്കണമെന്ന് കെപിസിസി നേതൃത്വത്തോട് എ ഗ്രൂപ്പ്. ഇക്കാര്യം ആവശ്യപ്പെട്ട് എ ഗ്രൂപ്പ് നേതാക്കള്‍ കെപിസിസിക്ക് കത്തു നല്‍കി. ബെന്നി ബഹനാനും കെ സി ജോസഫുമാണ് കത്തു നല്‍കിയത്. 

കെപിസിസി മുന്‍ സെക്രട്ടറി എംഎ ലത്തീഫ്, പത്തനംതിട്ട മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  സജി പി ചാക്കോ എന്നിവരെ തിരിച്ചെടുക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ഇവരെ തിരിച്ചെടുക്കണമെന്നാണ് ആവശ്യം. 

തിരുവനന്തപുരത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവും കെപിസിസി സെക്രട്ടറിയുമായിരുന്ന എംഎ ലത്തീഫ് വര്‍ഷങ്ങളായി പാര്‍ട്ടിക്ക് പുറത്താണ്. അച്ചടക്ക നടപടി നേരിട്ട പലരെയും തിരിച്ചെടുക്കുന്നത് ചില പ്രദേശങ്ങളില്‍ കൂടുതല്‍ തിരിച്ചടി ഉണ്ടായേക്കാമെന്ന ആശങ്ക കെപിസിസി യോഗത്തില്‍ ചില നേതാക്കള്‍ ഉയര്‍ത്തിയെങ്കിലും, പൊതുവെ സമവായത്തിലെത്താനാണ് ധാരണയായിട്ടുള്ളത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com