അതിരപ്പിള്ളിയില്‍ ഇനി ഉല്ലാസ നൗകയിലിരുന്ന് കാഴ്ചകള്‍ ആസ്വദിക്കാം;  ഒപ്പം പുഴയിലൂടെ മനോഹരയാത്ര

പുഴയില്‍ ഒഴുക്ക് ഇല്ലാത്തിടത്ത് സവാരി നടത്താനാണ് പദ്ധതിയിടുന്നത്
നിർമ്മാണം പൂർത്തിയാകുന്ന ഉല്ലാസ നൗക/ ടിവി ദൃശ്യം
നിർമ്മാണം പൂർത്തിയാകുന്ന ഉല്ലാസ നൗക/ ടിവി ദൃശ്യം

തൃശൂര്‍: അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരികള്‍ക്കായി ഉല്ലാസനൗക ഒരുങ്ങുന്നു. ടൂറിസ്റ്റുകള്‍ക്ക് പുഴയിലൂടെ കാടിനടുത്തേക്ക് പോകാനും വന്യമൃഗങ്ങളെ സുരക്ഷിതമായി കാണാനും സൗകര്യമൊരുക്കുക ലക്ഷ്യമിട്ടാണ് വനംവകുപ്പിന്റെ പുതിയ പദ്ധതി. 

അതിരപ്പിള്ളികുത്തിന്റെ മുകളിലായാണ് ചങ്ങാടം ഒരുങ്ങിയിരിക്കുന്നത്. നിലവില്‍ രണ്ടു ചങ്ങാടങ്ങളാണ് നിര്‍മ്മിക്കുന്നത്. ഇതില്‍ ഒരെണ്ണത്തിന്റെ നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായി. ചങ്ങാടത്തില്‍ മുള കൊണ്ട് ഇരിപ്പിടവും സജ്ജമാക്കിയിട്ടുണ്ട്. 

പുഴയില്‍ ഒഴുക്ക് ഇല്ലാത്തിടത്ത് സവാരി നടത്താനാണ് പദ്ധതിയിടുന്നത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം കാവല്‍മാടം പണിത തച്ചന്മാര്‍ തന്നെയാണ് ഉല്ലാസനൗക നിര്‍മ്മാണത്തിന് പിന്നിലും. ചങ്ങാടയാത്രയ്ക്ക് പ്രത്യേക ഫീസ് നല്‍കേണ്ടി വരും. ഇതുകൂടാതെ സഞ്ചാരികള്‍ക്കായി വനത്തിലൂടെയുള്ള ട്രക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com