രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളി; ജാതി സെന്‍സസിനെതിരെ എന്‍എസ്എസ്

ജാതി സംവരണത്തിന് പിന്നില്‍ വോട്ട് ബാങ്ക് രാഷ്ട്രീയം തന്നെയാണ്.
ജി സുകുമാരന്‍ നായര്‍/ ടെലിവിഷന്‍ ചിത്രം
ജി സുകുമാരന്‍ നായര്‍/ ടെലിവിഷന്‍ ചിത്രം

കോട്ടയം: ജാതി സംവരണത്തിനെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ജാതി സംവരണത്തിനായുള്ള മുറവിളി രാഷ്ട്രീയപാര്‍ട്ടികള്‍ സ്വീകരിച്ച പ്രീണന നയത്തിന്റെ ഭാഗമാണെന്നാണ് എന്‍എസ്എസിന്റെ വിമര്‍ശനം. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളിയാണിത്. ജാതി സംവരണത്തിന് പിന്നില്‍ വോട്ട് ബാങ്ക് രാഷ്ട്രീയം തന്നെയാണ്. ജാതിമത വ്യത്യാസമില്ലാതെ സാമൂഹികപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവരെ മുഖ്യധാരയിലെത്തിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഉത്തരവാദിത്തം ഉണ്ടെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

ജാതിമത വ്യത്യാസമില്ലാതെ എല്ലാവരെയും സമന്മാരായി കാണുന്ന സമത്വ സുന്ദരമായ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി  പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പുകളില്‍ ജാതി സെന്‍സസ് പ്രധാന വിഷയമാക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നതിനിടെയാണ് എന്‍എസ്എസ് ജാതി സംവരണത്തിനെതിരെ രംഗത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com