'രണ്ടു വയസ്സില്‍ അമ്മയെ നഷ്ടമായി, വളര്‍ന്നത് ചിന്നക്കനാലില്‍, നാട്ടുകാരെ ഉപദ്രവിച്ചില്ല'; വീണ്ടും 'കോടതി കയറി' അരിക്കൊമ്പന്‍

വനഭൂമി കൈയേറി നിര്‍മിച്ച വീടുകളും കടകളുമാണ് അരിക്കൊമ്പന്‍ തകര്‍ത്തത്
അരിക്കൊമ്പന്‍, ഫയൽ/ എക്‌സ്പ്രസ്
അരിക്കൊമ്പന്‍, ഫയൽ/ എക്‌സ്പ്രസ്

മദുര: അരിക്കൊമ്പനെ നിരീക്ഷിക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മദുര ബെഞ്ച് തള്ളി. കണ്ണൂര്‍ സ്വദേശിയായ പ്രവീണ്‍ കുമാര്‍ ആണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

രണ്ടു വയസ്സായപ്പോള്‍ തന്നെ അമ്മയെ നഷ്ടപ്പെട്ട അരിക്കൊമ്പന്‍ ചിന്നക്കനാല്‍ വനമേഖലയിലാണ് വളര്‍ന്നതെന്നും ഇവിടെ നാട്ടുകാര്‍ക്ക് ഉപദ്രവമൊന്നും ചെയ്തിട്ടില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞു. വനഭൂമി കൈയേറി നിര്‍മിച്ച വീടുകളും കടകളുമാണ് അരിക്കൊമ്പന്‍ തകര്‍ത്തത്. വനഭൂമി കൈയേറി ഹോട്ടലുകളും റിസോര്‍ട്ടുകളുമെല്ലാം വന്നതോടെ കാട്ടില്‍ വെള്ളവും ഭക്ഷണവും കിട്ടാതായെന്നും ഹര്‍ജിയില്‍ പറയുന്നു.

ഏപ്രില്‍ 26ന് കേരള വനംവകുപ്പ് അരിക്കൊമ്പനെ പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തിലാക്കി. ഇവിടെ നിന്ന് അരിക്കൊമ്പന്‍ കമ്പം ടൗണില്‍ ഇറങ്ങിയതോടെ തമിഴ്‌നാട് വനംവകുപ്പ് പിടികൂടി കോതയാര്‍ വനത്തിലേക്കു മാറ്റി. അതിനു ശേഷം തമിഴ്‌നാട് വനംവകുപ്പ് ആനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നില്ലെന്നാണ് ഹര്‍ജിയിലെ ആക്ഷേപം.

അധികൃതര്‍ ഇക്കാര്യം വേണ്ടപോലെ കൈകാര്യം ചെയ്യുന്നുണ്ടെന്നും കോടതി ഇടപെടേണ്ട കാര്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എസ്എം സുബ്രഹ്മണ്യവും ലക്ഷ്മി നാരായണനും അടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com