ഒക്ടോബര്‍ 15ന് വിഴിഞ്ഞത്ത് ആദ്യകപ്പല്‍ എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ 

ദൈവത്തിന്റെ സ്വന്തംനാട് എന്ന് നാം വിശേഷിപ്പിക്കുന്ന കേരളത്തില്‍, ദൈവത്തിന്റെ അനുഗ്രഹം കനിഞ്ഞിറങ്ങിയ ഒരു കടലാണ് വിഴിഞ്ഞത്തുള്ളതെന്നും മന്ത്രി
വിഴിഞ്ഞം തുറമുഖം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സന്ദര്‍ശിക്കുന്നു
വിഴിഞ്ഞം തുറമുഖം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സന്ദര്‍ശിക്കുന്നു

തിരുവനന്തപുരം: ഒക്ടോബര്‍ 15-ാം തീയതി വൈകുന്നേരം നാലുമണിക്ക് വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ എത്തുമെന്ന് തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലോകശ്രദ്ധ നേടുന്ന ദിനമായി ആ ദിവസം മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ ഏറ്റവും വലിയ കപ്പലുകള്‍ക്കു പോലും സുഗമമായി വന്നുപോകാന്‍ സൗകര്യമുള്ള തുറമുഖമായിരിക്കും വിഴിഞ്ഞം. ദൈവത്തിന്റെ സ്വന്തംനാട് എന്ന് നാം വിശേഷിപ്പിക്കുന്ന കേരളത്തില്‍, ദൈവത്തിന്റെ അനുഗ്രഹം കനിഞ്ഞിറങ്ങിയ ഒരു കടലാണ് വിഴിഞ്ഞത്തുള്ളതെന്നും മന്ത്രി പറഞ്ഞു.

മറ്റ് തുറമുഖങ്ങളിലൊക്കെ കപ്പല്‍ വരാനുള്ള സൗകര്യം ഒരുക്കുന്നത് കോടിക്കണക്കിന് രൂപയുടെ ഡ്രെഡ്ജിങ് നടത്തിക്കൊണ്ടാണെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. ഇവിടെ ഡ്രഡ്ജിങ് ആവശ്യമില്ല. 20 മീറ്ററില്‍ കൂടുതല്‍ ആഴം സ്വാഭാവികമായി തന്നെയുണ്ട് എന്നതുകൊണ്ട് ലോകത്തിലെ ഏത് കപ്പലിനും അനായാസം വന്നുപോകാന്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com