കാറിന്റെ സൈലന്‍സറില്‍ രൂപമാറ്റം വരുത്തിയ നിലയില്‍, മോട്ടോര്‍ വാഹനവകുപ്പ് പങ്കുവെച്ച വീഡിയോയിലെ ദൃശ്യം
കാറിന്റെ സൈലന്‍സറില്‍ രൂപമാറ്റം വരുത്തിയ നിലയില്‍, മോട്ടോര്‍ വാഹനവകുപ്പ് പങ്കുവെച്ച വീഡിയോയിലെ ദൃശ്യം

റിമോട്ട് കണ്‍ട്രോള്‍ വഴി കാതടപ്പിക്കുന്ന ശബ്ദം, നാട്ടുകാരെ പേടിപ്പിച്ച വിരുതരെ കയ്യോടെ പൊക്കി- വീഡിയോ 

അമിത ശബ്ദം അത് കേള്‍ക്കുന്നവരില്‍ മാനസിക സംഘര്‍ഷവും കേള്‍വി തകരാറുകളും ഉണ്ടാക്കാറുണ്ട്

കൊച്ചി: അമിത ശബ്ദം അത് കേള്‍ക്കുന്നവരില്‍ മാനസിക സംഘര്‍ഷവും കേള്‍വി തകരാറുകളും ഉണ്ടാക്കാറുണ്ട്. വാഹനങ്ങളുടെ സൈലന്‍സറില്‍ രൂപമാറ്റം വരുത്തിയും റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയും കാതടപ്പിക്കുന്ന ശബ്ദം ഉണ്ടാക്കി പൊതു വഴികളിലൂടെ ശല്യക്കാരായി വാഹനം ഓടിക്കുന്നവര്‍ നിരവധിയാണ്. ഇതിനെ മാനസിക ആരോഗ്യ കുറവായി തന്നെ കാണാമെന്ന് പറഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ് പങ്കുവെച്ച വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.

അടുത്ത ദിവസങ്ങളില്‍ ഇത്തരത്തില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരെ കണ്ണൂര്‍ ജില്ലയിലും മലപ്പുറത്തും മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചിരുന്നു. സൈലന്‍സറില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ പിടികൂടുന്നതിന്റെ ദൃശ്യങ്ങളാണ് മോട്ടോര്‍ വാഹനവകുപ്പ് പങ്കുവെച്ചത്. 'നാം വണ്ടിയോടിക്കുന്ന വഴികളിലൊക്കെ നമുക്ക് പ്രിയപ്പെട്ട കഞ്ഞുങ്ങളും വയോജനങ്ങളും ഉണ്ടെന്ന് ഓര്‍ക്കുക.ശബ്ദങ്ങള്‍ ഹൃദ്യമാവട്ടെ'- എന്ന കുറിപ്പോടെ ടോം ആന്റ് ജെറിയിലെ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് വീഡിയോ

കുറിപ്പ്:

അമിത ശബ്ദം അത് കേള്‍ക്കുന്നവരില്‍ മാനസിക സംഘര്‍ഷവും കേള്‍വി തകരാറുകളും ഉണ്ടാക്കാറുണ്ട്. വാഹനങ്ങളുടെ സൈലന്‍സറില്‍ രൂപമാറ്റം വരുത്തിയും റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയും കാതടപ്പിക്കുന്ന ശബ്ദം ഉണ്ടാക്കി കൊണ്ട് പൊതു വഴികളില്‍ ശല്യക്കാരായി തീരുന്നത് മാനസിക ആരോഗ്യ കുറവായി തന്നെ കാണാം.
ഇത്തരത്തില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരെ അടുത്ത ദിവസങ്ങളില്‍ കണ്ണൂര്‍ ജില്ലയിലും മലപ്പുറത്തും മോട്ടോര്‍ വാഹന വകുപ്പ് മാതൃകാ പരമായ നടപടി സ്വീകരിച്ചു.  . നാം വണ്ടിയോടിക്കുന്ന വഴികളിലൊക്കെ നമുക്ക് പ്രിയപെട്ട കഞ്ഞുങ്ങളും വയോജനങ്ങളും ഉണ്ടെന്ന് ഓര്‍ക്കുക.ശബ്ദങ്ങള്‍ ഹൃദ്യമാവട്ടെ .

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com