ബ്ലാക്ക് ലിസ്റ്റില്‍ പെട്ടിട്ടുണ്ടോ?, ഫോണിന്റെ ഐഎംഇഐ നമ്പര്‍ വാലിഡ് ആണോ?; എളുപ്പത്തില്‍ അറിയാം- വീഡിയോ 

കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ സഞ്ചാര്‍ സാഥി എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ഫോണിന്റെ ഐഎംഇഐ നമ്പര്‍ വാലിഡ് ആണോ അല്ലയോ എന്ന് എങ്ങനെ പരിശോധിക്കാം? സെക്കന്റ് ഹാന്റ് ഫോണ്‍ വാങ്ങുമ്പോള്‍ തീര്‍ച്ചയായും ഈ പരിശോധന നടത്തേണ്ടതുണ്ട്.

കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ സഞ്ചാര്‍ സാഥി എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക.സിറ്റിസണ്‍ സര്‍വീസിലെ block your lost/stolen mobile എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറക്കുന്ന പുതിയ വിന്‍ഡോയില്‍ ആപ്ലിക്കേഷന്‍ മെനു ക്ലിക്ക് ചെയ്യുക.ഐഎംഇഐ വെരിഫിക്കേഷന്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്താനുള്ള വിന്‍ഡോ വരും. ഇതില്‍ മൊബൈല്‍ നമ്പര്‍ നല്‍കി സബ്മിറ്റ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഒടിപി വെരിഫൈ ചെയ്യാന്‍ നല്‍കാം. തുടര്‍ന്ന് ഐഎംഇഐ നമ്പര്‍ നല്‍കി പരിശോധിക്കാനുള്ള ഓപ്ഷന്‍ ലഭിക്കും.  ഐഎംഇഐ നമ്പര്‍ അറിയില്ലെങ്കില്‍ ഡയല്‍ പാഡില്‍ *#06# എന്ന് ഡയല്‍ ചെയ്യുമ്പോള്‍ ഐഎംഇഐ നമ്പര്‍ ലഭിക്കുന്നതാണ്. ഐഎംഇഐ നമ്പര്‍ നല്‍കുന്നതോടെ ഫോണിന്റെ വിശദാംശങ്ങള്‍ ലഭിക്കുമെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പറയുന്നു.

എസ്എംഎസ് വഴിയും ഐഎംഇഐ നമ്പര്‍ വെരിഫൈ ചെയ്യാം. അതിനായി kym എന്ന് ടൈപ്പ് ചെയ്ത ശേഷം ഐഎംഇഐ നമ്പര്‍ നല്‍കി 14422 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്യാവുന്നതാണ്. വെരിഫിക്കേഷന്‍ സ്റ്റാറ്റസ് എസ്എംഎസ് വഴി ലഭ്യമാകും.ഐഎംഇഐ നമ്പര്‍ വാലിഡ് ആണോ ബ്ലോക്ക് ചെയ്തതാണോ എന്ന് അറിയാന്‍ സാധിക്കും. ഫോണ്‍ വാങ്ങുമ്പോള്‍ നിര്‍ബന്ധമായി ഐഎംഇഐ നമ്പര്‍ വെരിഫൈ ചെയ്യേണ്ടതാണ്. സെക്കന്‍ഡ് ഹാന്‍ഡ് ഫോണുകള്‍ വാങ്ങുമ്പോള്‍ ഈ രീതിയില്‍ പരിശോധന നടത്തേണ്ടതും അത്യാവശ്യമാണ്. ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും കേരള പൊലീസ് അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com