കാരിത്താസ് ആശുപത്രിക്ക് 'ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്' അംഗീകാരം 

ഏറ്റവും  മികച്ച തൊഴിലാളി സൗഹൃദ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന അംഗീകാരമാണിത്.
ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് അംഗീകാരം മന്ത്രി വി ശിവന്‍കുട്ടിയില്‍ നിന്ന് കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്ത് ഏറ്റുവാങ്ങിയപ്പോള്‍
ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് അംഗീകാരം മന്ത്രി വി ശിവന്‍കുട്ടിയില്‍ നിന്ന് കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്ത് ഏറ്റുവാങ്ങിയപ്പോള്‍

കോട്ടയം: കാരിത്താസ് ആശുപത്രിക്ക് 'ഗ്രേറ്റ്  പ്ലേസ്  ടു  വര്‍ക്ക്' അംഗീകാരം. പരിശോധനകളുടെയും , വിവിധ  സര്‍വേകളുടെയും അടിസ്ഥാനത്തില്‍ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഏറ്റവും  മികച്ച തൊഴിലാളി സൗഹൃദ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന അംഗീകാരമാണിത്. കേരളത്തില്‍ ഈ അംഗീകാരം ലഭിച്ച ആദ്യത്തെ സൂപ്പര്‍ സ്പെഷ്യാലിറ്റി  ആശുപത്രിയാണ് കാരിത്താസ് .

ഒരു സ്ഥാപനത്തില്‍ തൊഴിലെടുക്കുന്ന ജീവനക്കാര്‍ തന്നെ അവരുടെ സന്തോഷം, സുരക്ഷ, അഭിമാനം, വിശ്വാസം, കൂട്ടായ്മ, ഒത്തൊരുമ തുടങ്ങിയവ സ്വയം സാക്ഷ്യപ്പെടുത്തുന്നതാണ് ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ   അംഗീകാരത്തിന്റെ മേന്മ. തൊഴില്‍ - വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ആശുപത്രി  ഡയറക്ടര്‍  ഫാ. ഡോ.  ബിനുകുന്നത്തിന് ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരം കൈമാറി.

ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഈ  അംഗീകാരം നേടാന്‍ കഴിഞ്ഞതില്‍ കാരിത്താസ് ആശുപത്രി മാനേജ്‌മെന്റ്  അങ്ങേയറ്റം അഭിമാനിക്കുന്നതായി കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്ത് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com