'കോൺ​ഗ്രസ് ഇനിയും ഹിന്ദുത്വ കാർഡിറക്കിയാൽ തിരിച്ചടിയുണ്ടാകും'

മുസ്ലീം ലീഗ് സീറ്റ് ചോദിക്കുമ്പോൾ മാത്രമാണ് സാമുദായിക പ്രശ്‌നം ഉണ്ടാകുന്നത്
പിഎംഎ സലാം/ ചിത്രം: ഇ ​ഗോകുൽ
പിഎംഎ സലാം/ ചിത്രം: ഇ ​ഗോകുൽ

കോൺഗ്രസ് ഇനിയും മൃദുഹിന്ദുത്വം പയറ്റാനാണ് ശ്രമിക്കുന്നതെങ്കിൽ തിരിച്ചടിയുണ്ടാകുമെന്ന്  മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. തീവ്രഹിന്ദുത്വത്തിനെതിരെ ഉത്തരേന്ത്യയിൽ മൃദുഹിന്ദുത്വം പരീക്ഷിച്ചതാണ് കോൺഗ്രസ് ദയനീയമായി പരാജയപ്പെടാൻ കാരണമെന്ന് പിഎംഎ സലാം ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ് ദിനപത്രത്തിന്റെ എക്‌സ്പ്രസ് ഡയലോ​ഗ്‌സിൽ പറഞ്ഞു.

'കേരളത്തിൽ ജനസംഖ്യാനുപാതികമായി മുസ്ലീം സമുദായത്തിന് ഒരു കാലത്തും ഒരു പാർട്ടിയിലും പ്രാധാന്യം കിട്ടിയിട്ടില്ല. മുസ്ലീം ലീഗ് സീറ്റ് ചോദിക്കുമ്പോൾ മാത്രമാണ് സാമുദായിക പ്രശ്‌നം ഉണ്ടാകുന്നത്. അങ്ങനെ ഒരു സംസ്‌കാരം വളർത്തിയെടുത്തതിൽ രാഷ്ട്രീയക്കാർക്ക് മാത്രമല്ല സംസ്‌കാരിക നായകന്മാർക്കും പങ്കുണ്ട്. 

മുസ്ലീം ലീഗ് മൂന്നാമതൊരു സീറ്റ് കൊടുത്താൽ അത് സാമുദായിക സന്തുലിതാവസ്ഥയെ ബാധിക്കുമെന്നാണ് ചിലർ വാദിക്കുന്നത്. എന്നാൽ അതെങ്ങനെ ബാധിക്കും. മുസ്ലീം ലീഗിന് ആറ് സീറ്റ് കൊടുത്താലും സാമുദായിക സന്തുലിതാവസ്ഥയെ ബാധിക്കില്ല. അത് തിരിച്ച് പറയുമ്പോൾ ലീഗ് വർഗീയത പറയുന്നു എന്ന് പറയും. ന്യായമായി അർഹതപ്പെട്ടത് ഭാഗിക്കുമ്പോൾ ഈ പ്രശ്നം ഉണ്ടാവില്ലല്ലോ. 20 പാർമെന്റ് മണ്ഡലങ്ങളാണ് കേരളത്തിൽ ഉള്ളത്. അതിൽ ജനസംഖ്യാനുപാതികമായി സമുദായത്തിനും മുസ്ലീം ലീഗിനും എത്ര കിട്ടുന്നു. മറ്റു സമുദായം വരുമ്പോൾ ചർച്ച അതിലേക്ക് പോകുന്നില്ല. മുസ്ലീ ലീഗ് ചേദിക്കുമ്പോൾ മാത്രമാണ് ചർച്ചയുണ്ടാകുന്നത്'- പിഎംഎ സലാം പറഞ്ഞു.

ജാതി സെൻസസിന്റെ കാര്യത്തിൽ എൻഎസ്എസ് പറയുന്നത് കേട്ട് കേരളത്തിലെ കോൺഗ്രസ് പിറകോട്ട് പോകുമെന്ന് തനിക്ക് തോന്നുന്നില്ലെന്ന് സലാം പറഞ്ഞു. ജാതി സംവരണം സംബന്ധിച്ച് സമുദായങ്ങൾ തമ്മിൽ തർക്കമില്ലെങ്കിൽ പിന്നെ കണക്കെടുക്കുന്നതിൽ എന്താണ് പ്രശ്‌നം. കേന്ദ്രത്തിൽ ജാതി സെൻസസിന് വേണ്ടി ഏറ്റവും കൂടുതൽ വാദിച്ചത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസാണ്. ഇന്ത്യ മുന്നണിയുടെ ഘടക കക്ഷിയാണ് കോൺ​ഗ്രസ്. അതിനൊപ്പം മുസ്ലീം ലീ​ഗ് നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com