റബര്‍ സബ്‌സിഡിക്കായി 43കോടി അനുവദിച്ചു; ആനുകൂല്യം 1,45,564 കര്‍ഷകര്‍ക്ക്

സ്വാഭാവിക റബറിന് വിലയിടിഞ്ഞ സാഹചര്യത്തിലാണ് റബര്‍ ഉത്പാദന ഇന്‍സെന്റീവ് പദ്ധതി നടപ്പാക്കിയത്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: റബര്‍ കര്‍ഷക സബ്‌സിഡിക്കായി ധനവകുപ്പ് 43 കോടി രൂപ അനുവദിച്ചു. 1,45,564 കര്‍ഷകര്‍ക്കാണ് ആനൂകൂല്യം ലഭിക്കുക. സ്വാഭാവിക റബറിന് വിലയിടിഞ്ഞ സാഹചര്യത്തിലാണ് റബര്‍ ഉത്പാദന ഇന്‍സെന്റീവ് പദ്ധതി നടപ്പാക്കിയത്.

നേരത്തെ 82.31 കോടി രൂപ കര്‍ഷകര്‍ക്ക് വിതരണം ചെയ്തിരുന്നു. ഇതോടെ ഈ സാമ്പത്തിക വര്‍ഷം 124.88 കോടി രൂപയാണ് സര്‍ക്കാര്‍ സബ്‌സിഡിയായി റബര്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കിയത്. 

റബര്‍ ബോര്‍ഡ് അംഗീകരിക്കുന്ന കര്‍ഷകരുടെ പട്ടിക അനുസരിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ സബ്‌സിഡി നല്‍കുന്നത്. ഈവര്‍ഷം ബജറ്റില്‍ 600 കോടി രൂപയാണ് ഫണ്ടിലേക്കായി നീക്കിവച്ചത്.

ഈ വാർത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com