'തുമ്പിപ്പെണ്ണ് ഗ്യാങ്ങിലെ' പ്രധാനപ്രതി ആശയവിനിമയം നടത്തിയത് ഇന്റര്‍നെറ്റ് കോളിങ് വഴി; മിക്ക വിളികളും തായ്‌ലന്‍ഡിന്റെ ഐഎസ്ഡി കോഡ് ഉപയോഗിച്ച്

കലൂര്‍ സ്റ്റേഡിയം പരിസരത്ത് നിന്ന് രാസലഹരി പിടികൂടിയ സംഭവത്തില്‍ ഒളിവിലുള്ള പ്രധാന പ്രതി ആശയവിനിമയം നടത്തിയിരുന്നത് ഇന്റര്‍നെറ്റ് കോളിങ് സംവിധാനം വഴിയെന്ന് എക്‌സൈസ് അന്വേഷണ സംഘം
കൊച്ചിയില്‍ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്ത 'തുമ്പിപ്പെണ്ണ്‌', ഫയൽ
കൊച്ചിയില്‍ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്ത 'തുമ്പിപ്പെണ്ണ്‌', ഫയൽ

കൊച്ചി: കലൂര്‍ സ്റ്റേഡിയം പരിസരത്ത് നിന്ന് രാസലഹരി പിടികൂടിയ സംഭവത്തില്‍ ഒളിവിലുള്ള പ്രധാന പ്രതി ആശയവിനിമയം നടത്തിയിരുന്നത് ഇന്റര്‍നെറ്റ് കോളിങ് സംവിധാനം വഴിയെന്ന് എക്‌സൈസ് അന്വേഷണ സംഘം. ഫോണ്‍ കോളുകള്‍ പിന്തുടര്‍ന്ന് കണ്ടെത്തുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് ഈ രീതി തെരഞ്ഞെടുത്തതെന്ന് അന്വേഷണ സംഘം സംശയിക്കുന്നു.

കേസില്‍ പിടിയിലാകാനുള്ള കമാന്‍ഡര്‍ എന്നറിയപ്പെടുന്ന കൊല്ലം സ്വദേശി സച്ചിന്‍ പല രാജ്യങ്ങളുടെയും ഐഎസ്ഡി കോഡുകള്‍ ഉപയോഗിച്ചാണ് മറ്റുള്ളവരുമായി ബന്ധപ്പെട്ടിരുന്നത്. ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഉപയോഗിച്ചാണ് ഇത്തരത്തില്‍ ഫോണ്‍ വിളിക്കുന്നത്. തായ്‌ലന്‍ഡിന്റെ ഐഎസ്ഡി കോഡായ + 66 ഉപയോഗിച്ചായിരുന്നു മിക്ക വിളികളുമെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. 

എന്നാല്‍ ഇത്തരത്തില്‍ വിളിച്ചത് കേരളത്തിനുള്ളില്‍ നിന്ന് തന്നെയായിരിക്കാമെന്നാണ് സംശയം. അന്തര്‍ സംസ്ഥാന ലഹരിമരുന്ന് സംഘവുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് കരുതുന്നു. കഴിഞ്ഞ ദിവസമാണ് 25 ലക്ഷം രൂപയുടെ മാരക ലഹരിയുമായി സൂസിമോള്‍ ( തുമ്പിപ്പെണ്ണ്) അടക്കം നാലുപേര്‍ പിടിയിലാകുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com