മലബാറിലെ ക്ഷീര കർഷകർക്ക് മൂന്ന് കോടി രൂപ അധികവില പ്രഖ്യാപിച്ച് മിൽമ

2023 സെപ്റ്റംബർ ഒന്നു മുതൽ 30 വരെ നൽകിയ ‌നിശ്ചിത ഗുണ നിലവാരമുള്ള പാലിന് ലിറ്ററിന് 1.50 രൂപ അധിക വില നൽകും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോഴിക്കോട്: മലബാറിലെ ക്ഷീര കർഷകർക്ക് മൂന്നു കോടി രൂപ അധിക പാൽവില പ്രഖ്യാപിച്ച് മിൽമ മലബാർ മേഖലാ യൂണിയൻ. മേഖലാ യൂണിയന് കീഴിൽ പ്രവർത്തിക്കുന്ന ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങളിൽ 2023 സെപ്റ്റംബർ ഒന്നു മുതൽ 30 വരെ നൽകിയ ‌നിശ്ചിത ഗുണ നിലവാരമുള്ള പാലിന് ലിറ്ററിന് 1.50 രൂപ അധിക വില നൽകും.

ഇതോടെ കാസർകോട് മുതൽ പാലക്കാട് വരെയുള്ള ആറ് ജില്ലകളിലെ ക്ഷീര കർഷകരിലേക്ക് മൂന്ന് കോടി രൂപ വരും ദിവസങ്ങളിൽ അധിക പാൽവിലയായി എത്തിച്ചേരും. വർധിച്ചുവരുന്ന പാലുൽപാദന ചെലവ് ഒരു പരിധിവരെ മറികടക്കുന്നതിനാണ് അധിക വില പ്രഖ്യാപിച്ചിരിക്കുന്നത്. അധിക വില ക്ഷീര സംഘങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നവംബർ 10 മുതൽ 20 വരെയുള്ള പാൽ വിലയോടൊപ്പം നൽകും. 

ലീറ്ററിന് 1.50 രൂപ കൊടുക്കുമ്പോൾ മിൽമ ക്ഷീരസംഘങ്ങൾക്ക് നൽകുന്ന സെപ്റ്റംബർ മാസത്തെ ശരാശരി പാൽ വില 46 രൂപ 94 പൈസയാകും. തീറ്റപ്പുല്ലിനങ്ങൾക്ക് കർഷകരിൽ നിന്നുമുണ്ടായ വർധിച്ച ആവശ്യകതയെ തുടർന്നു വിവിധയിനം തീറ്റപ്പുല്ലിനങ്ങൾക്ക് സബ്‌സിഡി ഇനത്തിലേക്കു മേഖലാ യൂണിയന്റെ ബജറ്റിൽ ഒരു വർഷത്തേക്ക് വകയിരുത്തിയിരുന്ന എട്ട് കോടി രൂപ ഇതിനോടകം പൂർണ്ണമായും നൽകിക്കഴിഞ്ഞു. ഇപ്പോൾ നൽകുന്ന അധിക പാൽവില ക്ഷീര കർഷകർക്ക് ഒരു കൈത്താങ്ങാവുമെന്ന് മിൽമ ചെയർമാൻ കെ എസ് മണി, മാനേജിങ് ഡയറ്ക്ടർ ഡോ. പി മുരളി എന്നിവർ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com