മുരളി പിജി മാളികപ്പുറം മേൽശാന്തി

പന്തളം കൊട്ടാരത്തിൽ നിന്നുള്ള ബാലിക നിരുപമ ജി വര്‍മ്മയാണ് മാളികപ്പുറം മേൽശാന്തിയെ നറുക്കെടുത്തത്
മുരളി പിജി
മുരളി പിജി

പത്തനംതിട്ട: ശബരിമല മാളികപ്പുറം മേൽശാന്തിയായി മുരളി പിജിയെ തെരഞ്ഞെടുത്തു. സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് മുരളിയെ മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്. തൃശൂർ വടക്കേക്കാട് തൊഴിയൂർ സ്വദേശിയാണ്. പന്തളം കൊട്ടാരത്തിൽ നിന്നുള്ള ബാലിക നിരുപമ ജി വര്‍മ്മയാണ് മാളികപ്പുറം മേൽശാന്തിയെ നറുക്കെടുത്തത്. 

ശബരിമല മേൽശാന്തിയായി പിഎൻ മഹേഷ് നമ്പൂതിരിയെ തെരഞ്ഞെടുത്തു. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ എനാനല്ലൂർ പുത്തലത്ത് മനയിലെ അം​ഗമാണ്. നിലവിൽ തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിലെ മേൽശാന്തിയാണ്. പന്തളം കൊട്ടാരത്തിലെ വൈദേഹ് എന്ന ബാലനാണ് 
ശബരിമല മേൽശാന്തിയുടെ നറുക്കെടുത്തത്. 

വൃശ്ചികം ഒന്നുമുതൽ അടുത്ത ഒരു വർഷത്തേക്കുള്ള മേൽശാന്തിയെയാണ് നറുക്കെടുത്തത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ, ബോർഡ് അംഗങ്ങളായ അഡ്വ.എസ്.എസ്. ജീവൻ, ജി.സുന്ദരേശൻ, സ് പെഷ്യൽ കമ്മിഷണർ എം.മനോജ്, ഹൈക്കോടതി നിരീക്ഷകൻ റിട്ട. ജസ്റ്റീസ് പത്മനാഭൻ നായർ, ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശ്, സെക്രട്ടറി ജി. ബൈജു, ശബരിമല എക്സിക്യുട്ടീവ് ഓഫീസർ വി. കൃഷ്ണകുമാർ, ദേവസ്വം വിജിലൻസ് എസ്.പി സുബ്രഹ്മണ്യൻ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു നറുക്കെടുപ്പ് . 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com