ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആദരം; തലശേരി ​ഗവ. കോളജ് ഇനി മുതൽ കോടിയേരി സ്മാരക കോളജ് 

കോടിയേരി ബാലകൃഷ്‌ണന് ആദരവായി തലശ്ശേരി ഗവ. കോളേജിന്റെ പേരു മാറ്റി
കോടിയേരി ബാലകൃഷ്‌ണൻ/ ഫയല്‍ ചിത്രം
കോടിയേരി ബാലകൃഷ്‌ണൻ/ ഫയല്‍ ചിത്രം

കണ്ണൂർ: തലശേരി ​ഗവ.കോളജിന്റെ പേരു മാറ്റി. ഇനി മുതൽ കോടിയേരി സ്മാരക കോളജ് എന്നാകും കോളജ് അറിയപ്പെടുക. പേരുമാറ്റിയ വിവരം ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ആണ് അറിയിച്ചത്.

കോളജിന്റെ ഉന്നമനത്തിന് വേണ്ടി കോടിയേരി ബാലകൃഷ്‌ണൻ എടുത്ത മുൻകൈയ്‌ക്ക് ആദരവായാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് കോളജിന്റെ പേരുമാറ്റിയതെന്ന് മന്ത്രി കുറിച്ചു.

കോളജിന് കോടിയേരിയുടെ പേര് നൽകണമെന്ന് ആവശ്യപ്പെട്ട് തലശേരി എംഎൽഎയും നിയമസഭ സ്പീക്കറും കൂടിയായ എഎൻ ഷംസീർ കത്തി നൽകിയിരുന്നുവെന്നും ആർ ബിന്ദു പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com