'നൂറാം ജന്മദിനത്തിന്റെ വിശേഷ അവസരം; അച്യുതാനന്ദൻജിക്ക് ആശംസകള്‍'- പ്രധാനമന്ത്രി

കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി പതിറ്റാണ്ടുകളായി പ്രവർത്തിച്ച വ്യക്തിയെന്നു പ്രധാനമന്ത്രി വിഎസിനെ വിശേഷിപ്പിച്ചു
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍

ന്യൂഡൽഹി: നൂറാം ജന്മദിനം ആഘോഷിക്കുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പിറന്നാൾ ആശംസകൾ നേർന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിൽ അശംകൾ നേർന്ന് അദ്ദേഹം ട്വിറ്ററിൽ കുറിപ്പ് പങ്കിട്ടു. വിഎസുമായി ഹസ്തദാനം ചെയ്യുന്ന ചിത്രത്തോടൊപ്പമാണ് ആശംസാ കുറിപ്പ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ചിത്രത്തിൽ ഇരുവർക്കമൊപ്പമുണ്ട്. 

കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി പതിറ്റാണ്ടുകളായി പ്രവർത്തിച്ച വ്യക്തിയെന്നു പ്രധാനമന്ത്രി വിഎസിനെ വിശേഷിപ്പിച്ചു. തങ്ങൾ ഇരുവരും മുഖ്യമന്ത്രിയായിരുന്ന കാലത്തെ ഇടപെടലുകൾ ഓർക്കുന്നതായും അദ്ദേഹം കുറിപ്പിൽ പറഞ്ഞു. 

കുറിപ്പ് 

നൂറാം ജന്മദിനത്തിന്റെ വിശേഷ അവസരത്തില്‍ മുന്‍ കേരള മുഖ്യമന്ത്രി ശ്രീ വി എസ് അച്യുതാനന്ദൻജി ക്ക് ആശംസകള്‍. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പതിറ്റാണ്ടുകളായി അദ്ദേഹം പ്രവര്‍ത്തിക്കുന്നു. അദ്ദേഹവുമായുള്ള ഇടപഴകലുകള്‍ ഞാന്‍ ഓര്‍ക്കുന്നു, പ്രത്യേകിച്ചും ഞങ്ങള്‍ രണ്ടുപേരും അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍. അദ്ദേഹം ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം നയിക്കട്ടെ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com