ചെമ്പൈ പുരസ്കാരം മധുരൈ ടിഎൻ ശേഷഗോപാലിന്

നവംബർ എട്ടിനു ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോത്സവത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കും
മധുരൈ ടിഎൻ ശേഷഗോപാൽ/ ഫെയ്സ്ബുക്ക്
മധുരൈ ടിഎൻ ശേഷഗോപാൽ/ ഫെയ്സ്ബുക്ക്

തൃശൂർ: ഗുരുവായൂർ ദേവസ്വം നൽകുന്ന ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം പ്രശസ്ത കർണാടക സംഗീതജ്ഞൻ പദ്മഭൂഷൺ മധുരൈ ടിഎൻ ശേഷഗോപാലിന്. അഞ്ച് പതിറ്റാണ്ടിലേറെയായി കർണാടക സംഗീത രംഗത്ത് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. ശ്രീഗുരുവായൂരപ്പൻ്റെ രൂപം ആലേഖനം ചെയ്ത 10 ഗ്രാം സ്വർണ്ണപ്പതക്കം, 50,001 രൂപ, പ്രശസ്തി പത്രം, ഫലകം , പൊന്നാട എന്നിവയടങ്ങുന്നതാണ് പുരസ്കാരം. 

നവംബർ എട്ടിനു ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോത്സവത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കും. കർണാടക സംഗീതജ്ഞരായ മണ്ണൂർ രാജകുമാരനുണ്ണി, എ അനന്തപത്മനാഭൻ, തൃപ്പൂണിത്തുറ രാധാകൃഷ്ണൻ, ദേവസ്വം ഭരണ സമിതി അംഗം മനോജ് ബി നായർ എന്നിവരുൾപ്പെട്ട പുരസ്കാര നിർണയ സമിതിയാണ് ശേഷ​ഗോപാലിനെ തിരഞ്ഞെടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com