നിക്ഷേപത്തട്ടിപ്പ്; മുൻ മന്ത്രി വി എസ് ശിവകുമാറിനെതിരെ കേസെടുത്തു

ശിവകുമാറിനെ മൂന്നാം പ്രതിയാക്കിയാണ് കരമന പൊലീസ് കേസെടുത്തത്
വി എസ് ശിവകുമാർ/ ഫേയ്‌സ്‌ബുക്ക്
വി എസ് ശിവകുമാർ/ ഫേയ്‌സ്‌ബുക്ക്

തിരുവനന്തപുരം: അൺ എംപ്ലോയീസ് സോഷ്യൽ വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ വി എസ് ശിവകുമാറിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ശിവകുമാർ പറഞ്ഞിട്ടാണ് പണം നിക്ഷേപിച്ചതെന്ന പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ശിവകുമാറിനെ മൂന്നാം പ്രതിയാക്കിയാണ് കരമന പൊലീസ് കേസെടുത്തത്. 

വെള്ളായണി, കിള്ളിപ്പാലം, വലിയതുറ എന്നിവിടങ്ങളിലാണ് സൊസൈറ്റിക്ക് ശാഖകളുണ്ടായിരുന്നത്. നിലവിൽ വെള്ളായണി ശാഖ മാത്രമാണ് പ്രവർത്തിക്കുന്നത്. തട്ടിപ്പിനെ തുടർന്ന് ശിവകുമാറിന്റെ വീടിനു മുന്നിൽ നിക്ഷേപകർ നേരത്തെ സമരം നടത്തിയിരുന്നു. സൊസൈറ്റി പ്രസിഡന്റ് എം രാജേന്ദ്രൻ പണം മുഴുവൻ പിൻവലിച്ചെന്നും വി എസ് ശിവകുമാറിന്റെ ഉത്തരവാദിത്തത്തിലാണ് പണം നിക്ഷേപിച്ചതെന്നും നിക്ഷേപകർ ആരോപിക്കുന്നു.

മുന്നൂറിലധികം പേരുടെതായി 13 കോടിയോളം രൂപയാണ് കിട്ടാനുള്ളതെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. ഒന്നര വർഷമായി പലരും സൊസൈറ്റിയുടെ ഓഫീസ് കയറിയിറങ്ങുകയാണ്. ശാന്തിവിള സ്വദേശി മധുസൂദനന്റെ പത്തു ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് ശിവകുമാറിനെ മൂന്നാം പ്രതിയാക്കിയത്. ബാങ്ക് പ്രസിഡന്റ് രാജേന്ദ്രനാണ് കേസിലെ ഒന്നാം പ്രതി. രാജേന്ദ്രൻ വിഎസ് ശിവകുമാറിന്റെ ബിനാമിയാണെന്നാണ് പരാതിക്കാരടക്കം ആരോപിക്കുന്നത്. സൊസൈറ്റി സെക്രട്ടറിയാണ് രണ്ടാം പ്രതി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com