ഡോ. ബി അനന്തകൃഷ്ണന്‍ കേരള കലാമണ്ഡലം വിസി

കേരള കലാമണ്ഡലം വൈസ് ചാന്‍സലറായി ഡോ. ബി അനന്തകൃഷ്ണനെ നിയമിച്ചു
ഡോ. ബി അനന്തകൃഷ്ണന്‍
ഡോ. ബി അനന്തകൃഷ്ണന്‍

തൃശൂര്‍:കേരള കലാമണ്ഡലം വൈസ് ചാന്‍സലറായി ഡോ. ബി അനന്തകൃഷ്ണനെ നിയമിച്ചു. സെര്‍ച്ച് കമ്മിറ്റി ശുപാര്‍ശ അംഗീകരിച്ച് ചാന്‍സലര്‍ മല്ലികാ സാരാഭായ് ആണ് നിയമന ഉത്തരവ് പുറത്തിറക്കിയത്. 

ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാല തിയറ്റര്‍ വിഭാഗം മേധാവിയായിരുന്നു ബി അനന്തകൃഷ്ണന്‍. കൊല്ലം ശാസ്താംകോട്ട സ്വദേശിയായ അദ്ദേഹം നാടക രംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ്. പത്തൊമ്പത് വര്‍ഷം പ്രൊഫസറായി ജോലി ചെയ്തതിന്റെ പരിചയസമ്പത്തുണ്ട്.

ഒന്നരക്കൊല്ലമായി കാലടി സര്‍വകലാശാല വിസിക്കായിരുന്നു കലാമണ്ഡലത്തിന്റെ അധിക ചുമതല. പുതിയ ചാന്‍സലറായി മല്ലികാ സാരാഭായി ചുമതലയേറ്റതിന് പിന്നാലെയാണ് ഡോ. ജെ പ്രസാദ് അധ്യക്ഷനായ മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയെ നിയമിച്ചത്. സെര്‍ച്ച് കമ്മിറ്റി ശുപാര്‍ശ ചെയ്ത 3 പേരുകളില്‍ നിന്നാണ് ബി അനന്തകൃഷ്ണനെ തെരഞ്ഞെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com